0%

Chapter Title : ശ്രീനന്ദനം 8 [ശ്യാം ഗോപാൽ]

Author : Kambikathakal Read All Parts 477

സ്ഥലമാണ്, ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ നിന്ന മതി ഇല്ലേ പൊയ്ക്കോ... പിന്നെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല... അപ്പോളാണ് ഞാൻ ശ്രദ്ധിച്ചേ കയ്യിൽ ആ പഴവും വെള്ളം കുപ്പിയും ഉണ്ടായിരുന്നു... എന്റെ നോട്ടം കണ്ടിട്ടാകണം അവൾ പറഞ്ഞു.. അല്ല ആ കൊരങ്ങന്മാർ എങ്ങാനും വന്നു എടുത്താലോ എന്ന് കരുതിയാണ്.. വിശന്നാ അല്ലേൽ എന്ത് ചെയ്യും... അവളുടെ കൊഞ്ചിയുള്ള ആ മറുപടി കേട്ടതും ഒടുക്കത്തെ ആറ്റിട്യൂട് ഇട്ടു നിന്ന എന്റെ കണ്ട്രോൾ പോയി അറിയാതെ ചിരിച്ചു പോയി...

നീ ചിരിക്കയൊന്നും വേണ്ട, ഞാൻ കാര്യമായിട്ടാ പറഞ്ഞെ.. ഇവിടെ സർവൈവ് ചെയ്യണേൽ ഫുഡ്‌ അത്യാവശ്യമാണ് മോനേ...

നീ എന്തേലും കാണിക്കു..... എന്നെ ശല്യപെടുത്താതെ ഇരുന്നാൽ മതി...

മൊത്തത്തിൽ നല്ല ക്ഷീനമായതിനാൽ ഞാൻ കയറി കിടന്നു.. ഇന്നലെ വരെ നല്ല കിടിലൻ ബെഡിൽ കിടന്നിട്ടു ഇന്ന് മരച്ചില്ലയിൽ കിടക്കുമ്പോൾ നല്ല പെയിൻ ഉണ്ടായിരുന്നു.. എന്നേക്കാൾ കഷ്ടമായിരുന്നു എലിയുടെ അവസ്ഥ, അവൾ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടായിരുന്നു.. സാഹചര്യം ആണല്ലോ ഒരു മനുഷ്യനെ പൊരുതാൻ പഠിപ്പിക്കുന്നെ.. സർവൈവ് ചെയ്തേ പറ്റൂ.. ഒരു നിമിഷം വീട്ടിൽ ആണെങ്കിൽ എന്ന് ആലോചിച്ചു പോയി ഉമ്മച്ചീടെ നെയ്‌ച്ചോറും ബിരിയാനീം, അപ്പൂപ്പൻ അച്ഛമ്മ, അച്ഛൻ.. പാവങ്ങൾ ഇപ്പോൾ എന്ത് മാത്രം ദുഖിക്കുന്നുണ്ടാകും... അറിയാതെ കണ്ണിൽ നിന്നും വെള്ളം ധാര ധാരയായി ഒഴുകി.. അത് കാണാൻ എന്നോണം ആകാശത്തു നക്ഷത്രങ്ങൾ പരൽ മീനുകൾ കണക്കെ മിന്നി മാഞ്ഞു കൊണ്ടേ ഇരുന്നു... ടാ.. നീ കരയാണോ? വീട് മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ... നോക്കിയപ്പോൾ എന്നെ തന്നെ നോക്കി ഇരിക്കുന്ന എലിയെ ആണ് കണ്ടത്... അവളുടെ അവസ്ഥയും

💬 Comments

View all comments