Chapter Title : ശ്രീനന്ദനം [മാഡി]
അത് പെട്ടെന്ന് തോന്നീതാ അറിയില്ല" അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "കളത്തിൽ അധികം ഇല്ലാത്ത ഏതോ തറവാടി കുട്ടിയാ,ആരും അറിയരുതെന്നാ ജീവൻ പറഞ്ഞത് അതുകൊണ്ട് അറിയാമെങ്കിലും ഉള്ളിൽ വച്ചോളൂ, പുറത്തു പറയേണ്ട" നന്ദൻ അവളെ നോക്കി കണ്ണിറുക്കി. "വാ പോയേക്കാം" അവർ പതിയെ എഴുന്നേറ്റു നന്ദൻ ബില്ല് പേയ് ചെയ്തു ആ കഫ്ത്തീരിയയിൽ നിന്നും പുറത്തേക്കിറങ്ങി, അനിത കാറിനടുത്തു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. "വീട്ടിലേക്കല്ലേ? " നന്ദൻ അനിതയെ നോക്കി അതേയെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.
"ഇനിയെന്തിനാ ടെൻഷൻ. ഇളയച്ഛൻ സ്ഥലത്തില്ല വരട്ടെ, ഞാൻ സംസാരിക്കാം ഇനി പ്രകാശിന്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടാകില്ല സൊ റിലാക്സ്,ബീ കൂൾ, ഒന്നു ചിരിയ്ക്കെടോ " നന്ദന്റെ വാക്കുകൾ കേട്ട് അവളൊന്നു പുഞ്ചിരിച്ചു. നന്ദന്റെ ബെൻസിൽ അവർ അവിടെ നിന്നും യാത്രയായി നന്ദൻ വണ്ടിയിലെ സ്റ്റീരിയോ പ്ലേയർ ഓണാക്കി. കിളികൾ പറന്നതോ പ്രണയം വിടർന്നതോ.. പുഴകൾ നിറഞ്ഞതോ കനവാണോ... പതിഞ്ഞ ശബ്ദത്തിൽ വണ്ടിക്കകം സംഗീത സാന്ദ്രമായി.... "എന്താണ് എപ്പോഴും ഈയൊരു സോങ്" അനിത ആകാംക്ഷ അടക്കാനാവാതെ നന്ദനെ നോക്കി "നല്ല പാട്ടല്ലേ എന്ത് പറ്റി ഇഷ്ടപെട്ടില്ലേ?" നന്ദനവളെ സംശയത്തോടെ നോക്കി. "ഹമ് കൊള്ളാം ഇത് ഫിലിം സോങ്ങാണോ" നന്ദൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു "അതെ ഇയാൾ കണ്ടിട്ടില്ലേ ട്രിവാൻഡ്രം ലോഡ്ജ് ആ ഫിലിമിലെ സോങ്ങാ. " "ട്രിവാൻഡ്രം ലോഡ്ജ്"... അവൾ ഒന്നാലോചിച്ചു,... "അത് എ സർട്ടിഫിക്കേറ്റ് മൂവിയല്ലേ" അവൾ അറച്ചറച്ചു ചോദിച്ചു.. ഹ.. ഹാ.... നന്ദനൊന്നു ചിരിച്ചു ആക്സിലേറ്റർ മെല്ലെയൊന്നയച്ചു പിന്നെയൊന്നു മൂളി. "നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളേ.... അനിതയ്ക്ക് ഈ പാട്ടിന്റെ പ്രത്യേകത അറിയാമോ" അവൾ ആകാംക്ഷയോടെ അയാളെ നോക്കി. "ശ്രീ. വയലാർ രാമവർമ്മ ഈ ഗാനം രചിച്ചത് നീലഗിരി സമുച്ഛയത്തിനു മുകളിലെ ഉത്തുംഗമായ പർവ്വത നിരകൾക്കു മുകളിൽ വച്ചല്ല, കോഴിക്കോട് റെയിൽവേ സ്റ്റേഷന് പുറകു വശത്തുള്ള നിറം മങ്ങിയ നീലഗിരി ലോഡ്ജിലെ ചെറിയ, ഇടുങ്ങിയ ഒറ്റ മുറിയിലിരുന്നാണ് " ഒരു നിമിഷം അനിത വല്ലാതായി, "അല്ലാ ഇതിപ്പോ എന്തിനാ " അവൾ സംശയത്തോടെ നന്ദനെ നോക്കി പക്ഷെ
💬 Comments
View all comments