0%

Chapter Title : ശ്രീനന്ദനം [മാഡി]

Author : Kambikathakal Read All Parts 619

നേരെ നടന്നു.... അനിതയുടെ കണ്ണുകളിൽ ഭയം നിഴലിച്ചു. "സാർ പ്ലീസ് ഞാൻ പോട്ടെ..." അവൾ അപേക്ഷ സ്വരത്തിൽ കേണു. "എനിക്കെന്തിനാ നിന്നെ, പൊക്കോ എന്റെ ആവശ്യം കഴിഞ്ഞിട്ട്... " അയാൾ അവളിലേക്കടുത്തു അവൾ വേഗം പുറകോട്ടു മാറി.. "സാർ പ്ലീസ്.. അവൾ വീണ്ടും കേണു "ഹമ്... അവളൊരു ശീലാവതി പിന്നെന്തിനാടീ നീ ഒളിഞ്ഞു നോക്കിയേ? ആട്ടെ എന്താ നീ കണ്ടേ?" അനിത വാക്കുകൾ കിട്ടാതെ കുഴങ്ങി.. "നീ വന്നത് എന്തായാലും നന്നായി, അകത്തുള്ളത് ഒരു കിണറാ അതിൽ സ്പൂണിട്ട് ഇളക്കാൻ പറ്റോ ഇതാവുമ്പോ നല്ല ക്രിസ്റ്റലിന്റെ ഗ്ലാസ്സല്ലേ , കറക്റ്റാവും " അയാൾ കയ്യിലെ ഗ്ലാസ്സ് തൊട്ടു മുന്നിലെ ടേബിളിൽ വച്ചു ചുണ്ടുകൾ നുണഞ്ഞു കൊണ്ടളവളെ നോക്കി "എനിയ്ക്കീ വരിയ്ക്ക ചക്ക മതി " അയാൾ തൊട്ടടുത്തെത്തി കൈകൾ നീട്ടിയതും കയ്യിൽ കിട്ടിയ പേപ്പർ വൈറ്റെടുത്തു അവൾ എറിഞ്ഞതും ഒരുമിച്ചായിരുന്നു.. " ആഹ്... "..... പ്രകാശ് നെറ്റിയിൽ കൈകൾ അമർത്തി താഴെക്കിരുന്ന ആ സെക്കന്റിൽ അവൾ ഓടി പുറത്തേക്കു കടന്നു...

കിഴക്കിന്റെ ചക്രവാള നീലിമയിൽ പ്രഭാത കിരണങ്ങൾ ഉദിച്ചു, പുലരിയിൽ കിളികളുടെ കളകളാരവത്തോടൊപ്പം, സൂര്യ രശ്മി ജനൽ ചില്ലുകൾ തുളച്ചു മുറിയിലേക്കരിച്ചെത്തി മിഴികളെ തഴുകിയപ്പോൾ അനിത പതിയെ കണ്ണുകൾ തുറന്നു, പേടിയുടെ ആധിക്യത്തോടൊപ്പം ഉച്ച മുതലുള്ള മാനസിക സംഘർഷങ്ങളുടെ പിരിമുറുക്കവും കൂടിയായപ്പോൾ രാത്രിയുടെ ഏഴാം യാമത്തിൽ എപ്പോഴോ അവൾ ഉറക്കത്തിലേക്കു വഴുതി വീഴുകയായിരുന്നു. തലക്കൊരു പെരുപ്പം തോന്നിയപ്പോൾ അവൾ ചാടിയെഴുന്നേറ്റു. പില്ലോയ്ക്കു കീഴിലിരുന്ന മൊബൈലിന്റെ വൈബ്രേഷൻ ശബ്ദമായിരുന്നു. അവൾ ഫോണെടുത്തു നോക്കി "ഈശ്വരാ നന്ദൻ സാർ....." അവൾ

💬 Comments

View all comments