0%

Chapter Title : ശ്രീനന്ദനം [മാഡി]

Author : Kambikathakal Read All Parts 230

ഒന്ന് കൂടി വിടർത്തി ചോദ്യ ഭാവത്തിലവനെ നോക്കി, "ഹോ....." നന്ദൻ ആശ്ചര്യ ഭാവത്തിൽ ഒന്നു ഞെട്ടി. "മാനത്തു വെട്ടി തിളങ്ങുന്ന താരക പൂക്കളേക്കാൾ തിളക്കമുണ്ടല്ലോ പെണ്ണെ കരിമഷിയെഴുതിയ നിന്റെയീ ഉണ്ടക്കണ്ണുകൾക്ക്.. ഇങ്ങനെ നോക്കി കൊല്ലല്ലേ നീ.." അവനവളെ നോക്കി കൈകൾ കൂപ്പി. "ന്നെ കളിയാക്കാ, ശെര്യാക്കി തരാട്ടാ" അവൾ ദേഷ്യം ഭാവിച്ചു. "അല്ലെടീ ഞാനെന്റെ പെണ്ണിന്റെയീ കൊതിപ്പിക്കുന്ന ചന്തം കണ്ട് പറഞ്ഞതല്ലേ. ഈ ഉണ്ടക്കണ്ണും, സ്വർണ്ണ തരീടെ മൂക്കുത്തീം ,കാതിലെ ജിമിക്കി കമ്മലും... " "ഹമ് മെഡിമിക്സ്, മെഡിമിക്സ് " അവനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ പതിയെ തലയാട്ടി... "മെഡിമിക്സല്ല, ചന്ദ്രിക, ടാ.. വാടാ നമുക്ക് എന്തേലും കഴിച്ചിട്ട് പോവാം, ഇവിടെ നല്ല ചൂട് മസാല ദോശ കിട്ടും" അവനവളെ കോഫീ ഹൗസ് ചൂണ്ടി കാട്ടി.

"നിയ്ക്കു വേണ്ട നന്ദേട്ടൻ വേണേൽ കഴിച്ചിട്ടു പോരെ ഞാൻ ഇവിടിരുന്നോളാം.." "ആഹാ എന്നാൽ എനിയ്ക്കും വേണ്ട" നന്ദൻ വണ്ടി സ്റ്റാർട്ടാക്കി, വണ്ടി തിരിച്ചു പിന്നീട് പതുക്കെ മൂളി. "കവിളിണയിൽ കുങ്കുമമോ പരിഭവ വർണ്ണ പരാഗങ്ങളോ.. കടമിഴിയിൽ കവിതയുമായ് വാ വാ എന്റെ ശ്രീ.. നീ"

അവനവളെ വീണ്ടും കടകണ്ണിട്ടൊന്നു നോക്കി, ഏൽക്കുന്ന മട്ടില്ല. പുറത്തേക്കു കണ്ണും നട്ട് ഗഹനമായ ചിന്തയിലാണ്.ഇതിനു മാത്രം ഇവളെന്താണീ ആലോചിച്ചു കൂട്ടണേ, മണ്ടിപ്പെണ്ണ് എം.ബി.എ വരെ പഠിച്ചൂന്നു പറഞ്ഞിട്ടെന്താ കാര്യം ഇപ്പോഴും കൊച്ചു പിള്ളേരെ പോലെയാ, അവൻ പതിവ് സ്റ്റൈൽ ഒന്ന് രണ്ടു ചളികളുമായി മുട്ടി നോക്കിയെങ്കിലും എല്ലാം നനഞ്ഞ പടക്കം പോലെയായി...

തിരുവനന്തപുരത്തെ മൾട്ടിപ്ലക്സിൽ നിന്നും ഒരു ന്യൂജെൻ മലയാള സിനിമ കണ്ടിറങ്ങിയ ശ്രീക്കുട്ടി ആകെ ദേഷ്യത്തിലായിരുന്നു, വിവാഹം കഴിഞ്ഞിട്ടു കൃത്യം മൂന്ന് ആഴ്ച്ച , അവരുടേത് പ്രണയ വിവാഹമായിരുന്നു വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച ആ വിവാഹ നിശ്ചയത്തിന് ശേഷമാണു അവർ പ്രണയിച്ചു തുടങ്ങിയത് എന്ന് മാത്രം, വിവാഹത്തിന് ശേഷം ആദ്യമായി ഒരുമിച്ചു കണ്ട സിനിമ, ഓർമ്മയുടെ വർണ്ണ താളുകളിൽ എക്കാലവും സൂക്ഷിക്കേണ്ട ആ അസുലഭ മുഹൂർത്തം, അതിങ്ങനെ ആയി പോയതിന്റെ ഹാലാവും എന്റെ നാഗവല്ലിക്ക്... "എന്നാലും എന്റെ അനൂപേട്ടാ.." നന്ദൻ ആത്മഗതം പോലെ വിളിച്ചു..

💬 Comments

View all comments