Chapter Title : ശ്രീനന്ദനം [ശ്യാം ഗോപാൽ]
തോറ്റു പോകും. മുന്നഴകിലും പിന്നഴകിലും.
ഖദീജ എന്നാ പേര് കേട്ടപ്പോൾ ചിലർക്കെങ്കിലും സംശയം തോന്നി കാണും, അതെ പ്രണയ വിവാഹം തന്നെ ആയിരുന്നു മഹാരാജാസ് കോളേജിലെ വിപ്ലവകാരിയായ രവി മേനോൻ എന്നാ സഖാവിനു അന്നത്തെ മൊഞ്ചത്തി കുട്ടിയോട് തോന്നിയ പ്രണയം അവളെയും കൊണ്ട് മുംബയിലേക്ക് ഒളിച്ചോടുന്നത് വരെ ആയി കാര്യങ്ങൾ..
90 കളിലെ പ്രശസ്തമായ ഒളിച്ചോട്ടമായിരുന്നു അത്, രണ്ടു വീട്ടുകാരും അവരവരുടെ ജാതിക്കാരും നാട് മുഴുവൻ അവരെ തേടി നടന്നു, കയ്യിൽ കിട്ടിയാൽ കൊന്നേക്കാൻ തന്നെ ആയിരുന്നു തീരുമാനം, എന്നാൽ രവിയും ഖദിജയും എത്തി പെട്ടത് മുംബയിൽ ആയിരുന്നു അവിടെ വച്ചാണ് ആന്റണിയെ പരിചയപെടുന്നത്. ആന്റണി ഒരു ഡയമണ്ട് വ്യാപാരി സേട്ടുവിന്റെ വലം കൈ ആയിരുന്നു ആന്റണി.ആന്റണിയും ഭാര്യ മേരിയും അവിടെ തന്നെ ആണ് താമസം, കല്യാണം കഴിഞ്ഞു 2 വർഷം കഴിഞ്ഞെങ്കിലും അവർക്കു കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല
അന്റോണിയുടെ സഹായത്തിൽ ആന്റണിയുടെ വീടിനടുത്തു തന്നെ അവർക്കൊരു കൊച്ചു വീട് കിട്ടി മാസം 150 രൂപ വാടകക്ക്, സത്യത്തിൽ മുംബയിൽ ഒറ്റക്കു കഴിഞ്ഞിരുന്ന അവർക്കു ഒരു ആശ്വാസം ആയിരുന്നു അത്, പിന്നീട് ആന്റണി തന്നെ ആണ് സേട്ടിനെ പരിചയപെടുത്തുന്നതും രവിയെ അവിടെ ജോലിക്ക് നിർത്തുന്നതും. പിന്നീട് 3 വർഷങ്ങൾ കഴിഞ്ഞു അന്റോണിയുടെയും രവിയുടെയും ഭാര്യമാർ ഒരുമിച്ചു ഗർഭിണികൾ ആയി അവരുടെ സൗഹൃദം പോലെ തന്നെ ഒരേ ദിവസത്തിൽ തന്നെ പ്രസവവും കഴിഞ്ഞു, രവിക്കു ആൺകുട്ടിയും ആന്റണിക്കു പെൺ കുഞ്ഞുമായിരുന്നു. അഭിജിത്തും, എലീനയും.
ചെറുപ്പം മുതലേ ഒന്നിച്ചായിരുന്നു അവർ എലിക്കു എന്തിനും ഏതിനും അഭി വേണമായിരുന്നു, അവന്റെ ആ
💬 Comments
View all comments