Chapter Title : ശ്രീപ്രിയ A Travelogue [മന്ദന്‍ രാജാ]
മകൻ തന്നിഷ്ടത്തിന് പോയപ്പോൾ .. നിനക്കറിയുമോ മെജോ അമ്മ എന്നോട് പറയാതെ ജിത്തുവേട്ടനെ കാണാൻ പോയതാണ് . കഴിഞ്ഞ ആഴ്ച അമ്മയുടെ കസിൻ ബ്രദറും വൈഫും ഇവിടെ വന്നിരുന്നു . അവർ പരസ്പരം പറയുന്നത് ഞാൻ കേട്ടതാണ് ജിത്തുവേട്ടൻ ഒറ്റപ്പാലത്തുണ്ടെന്ന് . അവിടെ വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്നും . അതറിഞ്ഞോണ്ടാവും അമ്മ എന്നെ വിവാഹത്തിന് സമ്മതിപ്പിക്കാൻ എന്റെ വികാരം ആളിക്കത്തിക്കാൻ നിന്നെ ഏൽപിച്ചത് . 'അമ്മ പറഞ്ഞപ്പോൾ ഞാൻ എതിര് നിൽക്കാത്തത് അത്കൊണ്ടാണ് . ആ കണ്ണുകൾ നിറയുന്നതെനിക്ക് സഹിക്കില്ല . എന്റെ പേർക്ക് സ്വത്തെല്ലാം എഴുതി വെച്ചിട്ടമ്മ ഹിമാലയത്തിലേക്ക് പോകാൻ പ്ലാനിട്ടിരുന്നു . അമ്മയുടെ ഡയറിക്കുറിപ്പുകൾ അതെനിക്ക് കാണിച്ചു തന്നു . ഞനൊരു വിവാഹത്തിന് സമ്മതിച്ചാൽ സ്വന്തം വയറ്റിൽ പിറക്കാത്ത എനിക്ക് വേണ്ടി എല്ലാം ത്യജിച്ച 'അമ്മ ...അമ്മയെന്തു പിന്നെ ചെയ്യുമെന്നെനിക്ക് അറിയില്ല മെജോ ..""
"' പ്രിയാ ..എനിക്കുറക്കം വരുന്നു ..കിടക്കടീ ഇങ്ങോട്ട് ''' മെജോ അവൾ പറഞ്ഞത് കേൾക്കാതെന്നോണം ലൈറ്റൊഫാക്കിയിട്ട് പ്രിയയെ പിടിച്ചു തന്റെ മേലേക്കൂടെ ബെഡിന്റെ അപ്പുറത്തേക്കിട്ടു .
"'ഡീ ..ഞാനുറക്കത്തിൽ കയ്യും കാലുമൊക്കെ മെത്തേക്കിടും കേട്ടോ .. പിന്നെ മോലേൽ പിടിച്ചു ..കുണ്ടീൽ പിടിച്ചുന്നൊക്കെ പറഞ്ഞേക്കരുത് "" അവളെ പുറകിൽ നിന്ന് വട്ടം കെട്ടിപ്പിടിച്ചുകൊണ്ട് മെജോ പ്രിയയുടെ ചെവിയിൽ പറഞ്ഞു .
""ഗുഡ് നൈറ്റ് "' അവളുടെ മുഖം തിരിച്ചു കവിളിൽ ഉമ്മ വെച്ചിട്ടവൻ മെല്ലെ തുടയിൽ തട്ടി .
''ഹലോ ലില്ലിപ്പൂവേ .. ഗുഡ് മോർണിംഗ് "' മെജോയുടെ ശബ്ദം കേട്ടാണ് ചായകപ്പിലേക്ക് ഊറ്റുകയായിരുന്ന ശ്രീ ഞെട്ടിത്തിരിഞ്ഞത്
💬 Comments
View all comments