ശ്രീരാഗം [VAMPIRE]

📝 Ongoing

👁 49574 views ❤ 370 likes 💬 110 comments

ശ്രീരാഗം
Sreeraagam | Author : VAMPIRE
കാലം കടന്നുപോകുമെന്നും, ഒരു വസന്തം
വരുമെന്നുമുള്ള പ്രതീക്ഷയിൽ, നിറം മങ്ങിയ
കനവുകളെ നെഞ്ചോടുചേർത്ത് നീറി നീറി
ജീവിക്കുന്ന എല്ലാവർക്കുമായി ഞാനിതു
സമർപ്പിക്കുന്നു...!

***********†************†************†**********

മഹാനഗരത്തിന്റെ മാറിൽവീണ പതിവില്ലാമഴയുടെ
സംഗീതം എന്നെ പതിവിലും നേരത്തെ
വിളിച്ചുണർത്തി......

ഇന്ന് ഓഫീസ് അവധിയാണ്.
കുറച്ചുനേരം കൂടി കിടന്നാലോ?
പുതപ്പിനടിയിൽ കണ്ണുകൾ ഇറുക്കിയടച്ചു
കിടക്കാൻ തുടങ്ങിയ എന്നെ
"ജനലഴികളിലൂടെ വന്ന
ജലകണികകളാൽ ജനനിയാം ജൻമഭൂമി" വിളിച്ചുണർത്തി...
ചിങ്ങമാസത്തിൽ നാട്ടിൽ ചിണുങ്ങിപ്പെയ്യുന്ന
മഴപോലെയുണ്ട് ഈ മഴ...
തുറന്നിട്ട ജാലകം വഴി ഞാൻ മാനത്തു
നിന്നും പൊഴിയുന്ന ഓരോ തുള്ളിയും
നോക്കിക്കൊണ്ടിരുന്നു...!

ഈ മഴക്കും, പ്രണയത്തിനും എന്തോ ഒരു ആത്മബന്ധമുണ്ടെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്.....

ഞാൻ കൈനീട്ടി ഷെൽഫിൽ നിന്നും എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഓട്ടോഗ്രാഫ് എടുത്തു...

അതിലെ ആദ്യ താളുകൾ മറിച്ചപ്പോൾ... അന്നവസാനമായി
""വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലെ
ആ ഇലഞ്ഞിമരചോട്ടിലിരുന്ന് അവളുടെ നെറ്റിയിൽ തൊട്ടുകൊടുത്ത ആ നനഞ്ഞ ചന്ദനത്തിന്റെ സുഗന്ധം എന്റെ വിരൽത്തുമ്പിൽ ഉള്ള പോലെ""...

ഓർമകൾക്കെന്നും യാദാർഥ്യത്തേക്കാൾ മൂർച്ചയാണ്...!

"ആദ്യമായ് തോന്നിയ ഇഷ്ടം ഒരിക്കലും മനസ്സില്‍ നിന്നും മായില്ല ..

📚 Chapters

1 published

Related Stories

💬 Comments

View all comments