Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 5 [രാജാവിന്റെ മകൻ]
കണ്ടാൽ ഭ്രാന്താണെന്നു എനിക്കപ്പോൾ മനസ്സിലായി..... എന്റെ അമ്മായിമാരും മറ്റു ബന്ധുക്കളും അടുക്കളയിൽ എന്തൊക്കെയോ ചെയ്തു കൂട്ടുന്ന തിരക്കിലും...... ആ സമയത്താണ് റൂമിലിരിക്കുന്ന എന്റെ മൊബൈലിന്റെ കാര്യം ഞാനോർത്തത്,,,,, അത് എടുക്കുവാനായി ഞാൻ റൂമിലേക്ക് ചെല്ലുമ്പോൾ അവിടെ അവളുടെയും അവളുടെ ചെറിയമ്മയുടെയും സംഭാഷണം കേൾക്കുന്നു..........
ചെറിയമ്മ :ശ്രീതു,,,,, നീയിനിയും ബെല്ലും ബ്രേക്കും ഇല്ലാതെ ജീവിച്ചാൽ ശെരിയാവില്ലാട്ടോ,,,,, നിന്റെ പല കാര്യങ്ങളും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,,,, വീണ്ടും എന്തേലും തെറ്റുകളിലേക്ക് പോയാല്,,,, ജീവിതം പിന്നെ തിരിച്ചു കിട്ടില്ലാട്ടോ !!!!.
അത് കേട്ടിട്ട് അവളപ്പോൾ :ഞാനെന്തു ചെയ്തുന്നാ ചെറിയമ്മ ഇപ്പോൾ പറയുന്നേ?
അവളതു കുറച്ചു നീരസത്തോടെയാണ് ചെറിയമ്മയോട് പറഞ്ഞത്.....
അത് കേട്ട് ചെറിയമ്മ:ഹോ,, ഞാനിപ്പോ പറഞ്ഞതാണോ കുറ്റം,,, നീ ചെയ്തു കൂട്ടിയതൊന്നും കുറ്റല്ലല്ലോലെ !!!
അത് കേട്ട് ശ്രീതു നിശബ്ദമായി നില്കുന്നു...
വീണ്ടും ചെറിയമ്മ :ഇത്തിരി പ്രായകൂടുതലാണേലും നിനക്കിപ്പോൾ കിട്ടിയിരിക്കുന്നത് നല്ലൊരു ഭർത്താവിനെയാണ്,,, അതിനി നീയായിട്ടു നശിപ്പിക്കാതെ നോക്കിയാൽ മതി
അത് കേട്ട് അവളൊന്നു വിങ്ങി കരയുന്ന ശബ്ദം കേൾക്കുന്നു.......
അവളുടെ കരച്ചിൽ കണ്ടിട്ട് വീണ്ടും ചെറിയമ്മ :തുടങ്ങി അവളുടെ പൂങ്കണ്ണീരൊലിപ്പിക്കല്,,,,, ചെയ്തു കൂട്ടിയതിനൊന്നും അവൾക്കു പ്രശ്നല്ല്യാ,,,,, ഞാനിപ്പോ പറഞ്ഞതാ കുറ്റം
അവളപ്പോൾ വിങ്ങി വിങ്ങി കരയുന്ന ശബ്ദം കേൾക്കുന്നു.. ഞാൻ റൂമിന്റെ വാതിലിലൂടെ അകത്തേക്കു ഒളികണ്ണിട്ടു നോക്കുന്നു... അന്നേരം എന്റെ പൊന്നു സുന്ദരികുട്ടിയുടെ കണ്ണിൽ നിന്നു കണ്ണീർ പ്രവഹിക്കുന്നത് ഞാൻ കാണുന്നു.... അത് കണ്ടപ്പോൾ അവളുടെ ചെറിയമ്മക്ക് ഒറ്റ അടി കൊടുക്കാൻ തോന്നിയെനിക്ക്..... പക്ഷെ അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ എത്രയാണെലും അതവളുടെ അമ്മയെ പോലെ തന്നെ അല്ലെ എന്നും ഞാൻ ചിന്തിച്ചു,,, മാത്രമല്ല ഇപ്പോൾ ഫോണെടുക്കാൻ ഞാൻ കേറിയാൽ അത് രണ്ടാൾക്കും ഒരു ബുദ്ധിമുട്ടാവും എന്ന് കരുതി ഞാൻ അവിടെ നിന്നു പോകാൻ ഒരുങ്ങുന്നു.....
അന്നേരം അവളുടെ ചെറിയമ്മയുടെ ശബ്ദം വീണ്ടും :മോളെ,,, ഞാൻ നിന്നെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ലെടി പൊന്നെ,,,, നീയെനിക്കു എന്റെ മോളെ പോലെ അല്ലെ,, ഒരിക്കൽ നിനക്ക് ഒരു തെറ്റുപറ്റി,,,, അത് നിന്റെ അറിവില്ലായ്മ കൊണ്ടാണെന്നു മനസിലാക്കാം,,, ഇനിയും നീ പഴയപോലെ ഒരു പൊട്ടി പെണ്ണായി ജീവിച്ചാൽ നിനക്ക് പിന്നൊരിക്കലും
💬 Comments
View all comments