Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 5 [രാജാവിന്റെ മകൻ]
കരയുന്ന ശബ്ദം കേൾക്കുന്നു.. ഞാൻ റൂമിന്റെ വാതിലിലൂടെ അകത്തേക്കു ഒളികണ്ണിട്ടു നോക്കുന്നു... അന്നേരം എന്റെ പൊന്നു സുന്ദരികുട്ടിയുടെ കണ്ണിൽ നിന്നു കണ്ണീർ പ്രവഹിക്കുന്നത് ഞാൻ കാണുന്നു.... അത് കണ്ടപ്പോൾ അവളുടെ ചെറിയമ്മക്ക് ഒറ്റ അടി കൊടുക്കാൻ തോന്നിയെനിക്ക്..... പക്ഷെ അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ എത്രയാണെലും അതവളുടെ അമ്മയെ പോലെ തന്നെ അല്ലെ എന്നും ഞാൻ ചിന്തിച്ചു,,, മാത്രമല്ല ഇപ്പോൾ ഫോണെടുക്കാൻ ഞാൻ കേറിയാൽ അത് രണ്ടാൾക്കും ഒരു ബുദ്ധിമുട്ടാവും എന്ന് കരുതി ഞാൻ അവിടെ നിന്നു പോകാൻ ഒരുങ്ങുന്നു.....
അന്നേരം അവളുടെ ചെറിയമ്മയുടെ ശബ്ദം വീണ്ടും :മോളെ,,, ഞാൻ നിന്നെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ലെടി പൊന്നെ,,,, നീയെനിക്കു എന്റെ മോളെ പോലെ അല്ലെ,, ഒരിക്കൽ നിനക്ക് ഒരു തെറ്റുപറ്റി,,,, അത് നിന്റെ അറിവില്ലായ്മ കൊണ്ടാണെന്നു മനസിലാക്കാം,,, ഇനിയും നീ പഴയപോലെ ഒരു പൊട്ടി പെണ്ണായി ജീവിച്ചാൽ നിനക്ക് പിന്നൊരിക്കലും നല്ലൊരു ജീവിതം കിട്ടില്ല,,, അതോണ്ടല്ലേ ചെറിയമ്മ മോളോട് ദേഷ്യപെടുന്നേ,,,
അത് കേട്ട് മറുപടിയായി അവൾ :എനിക്കറിയാം ചെറിയമ്മേ യത്,,,,,, ദിലീപേട്ടനെ വേദനിപ്പിക്കാൻ ഞാനും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല,,, അത്രയ്ക്കും ഇഷ്ടാണ് എനിക്ക് ദിലീപേട്ടനെ,,,, ചെറിയമ്മ പേടിക്കണ്ട,,,, ദിലീപേട്ടനെ ഞാൻ വേദനിപ്പിക്കില്ല അത് പോരെ ചെറിയമ്മക്ക്,,,,,,
ചെറിയമ്മ അത് കേട്ട് ""ഹ്മം ""എന്ന് മൂളികൊണ്ടു :ഇപ്പോളുള്ള ഇഷ്ടം നിങ്ങള് രണ്ടാൾക്കും ഇടയിലുള്ളത് ഒരിക്കലും കുറയാതെ നോക്കണം,,,,, നിങ്ങള് രണ്ടാളും എന്നും സന്തോഷായി ജീവിക്കണേ എന്നെ ചെറിയമ്മക്ക് ആഗ്രഹുള്ളൂ കുട്ടി
അത് കേട്ടിട്ട് അവൾ """ഹ്മം ""എന്ന് മൂളുന്നു...... ഞാനപ്പോൾ മനസ്സിൽ ചിന്തിച്ചു :എന്തൊക്കെയോ പ്രശ്നങ്ങൾ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്,,,,, വെറുതെയല്ല ഇത്രയും
💬 Comments
View all comments