0%

Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 7 [രാജാവിന്റെ മകൻ]

ചെയ്തിട്ട് ചേച്ചിയും ചേട്ടനും ഇന്ന് ഇവിടെ നിന്നു മുങ്ങാൻ നോക്കിക്കോ? ഇന്ന് നിങ്ങളിവിടെ നിന്നാൽ അവരെല്ലാം കൂടി നിങ്ങളെ കടിച്ചു തിന്നും......അതും പറഞ്ഞു കൊണ്ട് അവൻ ഉടനെ അവിടെ നിന്നു പോവുന്നു......ഞങ്ങളിരുവരും അത് കേട്ടു തരിച്ചു നിൽക്കുന്നു..... വേഗം അവൾ ഫോൺ എടുത്തു എസ് ഐ ഇട്ടിമാണിയെ മൊബൈലിൽ വിളിച്ചു നോക്കി.... എന്നാൽ ഇട്ടിമാണിയുടെ ഫോൺ ആ സമയത്തു ഔട്ട്‌ ഓഫ് റേഞ്ചിൽ ആയിരുന്നു.... മൂന്ന് നാല് പ്രാവശ്യം അവൾ ട്രൈ ചെയ്തു നോക്കി....പക്ഷെ അപ്പോഴൊക്കെ നിരാശയായിരുന്നു ഫലം..... ആ സമയത്ത് ഞാൻ അവൾ ചെയ്യുന്ന കാര്യം നോക്കി ഇരിക്കുന്നത് കണ്ടിട്ട് """"എന്നോട് സനൂപിനെ വേഗം ഫോണിൽ ബന്ധപെടാൻ """അവൾ ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു..... ഞാനപ്പോൾ അവനെ ഫോണിൽ വിളിച്ചു നോക്കി.... ഫോൺ റിങ് ചെയ്താലും അവനപ്പോൾ ഫോൺ എടുത്തിരുന്നില്ല....ശ്രീതുവിന്റെ നിർബന്ധപ്രകാരം തുടരെ തുടരെ ഞാൻ അവനെ ഫോണിൽ വിളിച്ചു... ഒടുവിൽ അവൻ ഫോൺ അറ്റൻഡ് ചെയ്തു..... അവനോട് ഞാനപ്പോൾ കാര്യങ്ങൾ അവതരിപ്പിച്ചു.... ആ സമയത്തു അവനെല്ലാം നോക്കിക്കൊള്ളാമെന്നും എന്നോട് എടുത്തുചാട്ടം വേണ്ടാന്നും പറഞ്ഞു .... ഞാനതിനു സമ്മതം മൂളുകയും ചെയ്തു...... അവന്റെ ഫോൺ കട്ട് ചെയ്തപ്പോൾ ഞാനവളോട് അവൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.... അത് കേട്ടു അവൾക്കൊരല്പം ആശ്വാസമായി.... എങ്കിലും വീടിനു വെളിയിലേക്ക് ഇറങ്ങാമെന്നു അവൾ എന്നോട് പറഞ്ഞു... അതിൻപ്രകാരം ഞങ്ങൾ ആ റൂമിനു വെളിയിലേക്കു ഇറങ്ങാൻ നോക്കിയപ്പോൾ,,,, ആ റൂമിന്റെ വാതിൽ റംലത് പുറത്തു നിന്നു പൂട്ടിയിട്ടിരിക്കാണെന്നു മനസ്സിലായി..... റംലത് ഞങ്ങടെ റൂം പൂട്ടിയെന്നു അറിഞ്ഞപ്പോൾ ഞങ്ങൾക്കിരുവർക്കും അതുവരെ ഇല്ലാത്തൊരു ഭയം മനസ്സിനുള്ളിൽ ഉടലെടുത്തു...

💬 Comments

View all comments