0%

Chapter Title : ശ്രീതു ദിലീപ് ദാമ്പത്യം 8 [രജപുത്രൻ]

:എന്തിനാ നീയിങ്ങനെ പേടിക്കുന്നെ മുത്തേ !!!എന്തൊക്കെയായാലും നമ്മളെ രക്ഷിക്കാൻ ആ മാരിയമ്മൻ ഉണ്ടാവും മുത്തേ??ഒന്നുമില്ലേലും ഞാനിത്ര നാളും ദേവിക്കു വേണ്ടിട്ട് ചിലങ്ക കെട്ടി കരകാട്ടം ആടിയതല്ലേ,,,,, നമ്മളെ ഈ അവസ്ഥേന്നു രക്ഷിക്കാൻ മാരിയമ്മ എന്തേലും വഴികാണും മുത്തേ !!!

ഞാനിതും പറഞ്ഞു അവളുടെ കണ്ണിലേക്കു നോക്കിയിരുന്നു..... അവളാണേൽ പേടിച്ചു വിറച്ചു ദയനീയമായി എന്റെ കണ്ണിലേക്കു നോക്കിയും...... ആ സമയത്തു പെട്ടെന്നെന്റെ ഫോൺ റിങ് ചെയ്യുന്നു.....മൊബൈൽ സ്ക്രീൻ നോക്കിയപ്പോൾ സനൂപ്..... അത് കണ്ടപ്പോൾ ഞങ്ങൾക്കിരുവർക്കും മനസ്സിനുള്ളിൽ എന്തോ ഒരാശ്വാസം കിട്ടിയപോലെ..... മൊബൈൽ സ്ക്രീനിലെ റിങിങ് ടൈമിലെ പച്ച അമർത്തികൊണ്ട്,,, ഞാനാ ഫോണിന്റെ ലൗഡ് സ്‌പീക്കർ ഓൺ ആക്കുന്നു....

ഫോണിലൂടെ :ഡാ ദിലീ,,,, ഞാൻ ദാ അങ്ങോട്ട് വന്നുകൊണ്ടിരിക്കാണ്,,,, ഞാൻ നിങ്ങടെ കാര്യം വനിതാ സെല്ലിലും വിളിച്ചു പറഞ്ഞിട്ടുണ്ട്,,,,, ഞാൻ പറയുന്ന നമ്പറൊന്നു വേഗം നോട്ട് ചെയ്യ്അ തുകേട്ടു ഞാനവനോട് """ആാാാാ """എന്ന് പറയുന്നു

ഈ വേളയിൽ ഞങ്ങടെ ബെഡ്റൂമിന്റെ വാതിൽ തള്ളി തുറക്കാൻ നോക്കുന്ന ശബ്ദം കേൾക്കുന്നു..... അത് കേട്ടു ഞാനും ശ്രീതുവും പേടിച്ചു അങ്ങോട്ടു നോക്കുന്നു......

ഞങ്ങളുടെ നിശബ്ദത കേട്ടിട്ട് ഫോണിലെ സ്പീക്കറിൽ നിന്ന് : എന്തടാ ദിലീ,,,എന്താ ഉണ്ടായേ

ഞാനപ്പോൾ :അവര് ദേ വാതിലു തല്ലിപൊളിക്കാൻ നോക്കുന്നു,,, നീ കേട്ടില്ലെടാ ശബ്ദം

ഫോണിൽ നിന്ന് :ഡാ നീയൊന്നു പേടിക്കാണ്ടിരിക്ക്,, ഞാൻ ദാ അവിടെത്താറായി,, നീയാദ്യം ഞാൻ പറയണ ന്ബര് നോട്ടിതേ,,, വനിതാ സെല്ലിന്റെ നബ്‌റാ,,,, അവരും പുറപ്പെട്ടിട്ടുണ്ട്,,, അവളോട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്,,,, വീട്ടിലേക്കെത്താൻ വഴിയൊന്നു അവർക്കു പറഞ്ഞു കൊടുക്കേണ്ടി വരും

അവനങ്ങനെ പറഞ്ഞപ്പോൾ ശ്രീതു ഒന്ന്

💬 Comments

View all comments