Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]
മനസ്സിലിരുപ്പ് അറിയാൻ വേണ്ടി ചോദിച്ച് തലയിൽ ഒരു കിഴുക്കും കൊടുത്ത് അവൾ ആഞ്ജാപിച്ചു. അവൻ ഇളിഭ്യനായി വണ്ടിയെടുത്തു..
“ഏട്ടാ.. സോറി...”
“എന്താ..?”
“തല വേദനയെടുത്തോ...?”
“ഇല്ലെടി...”
“മ്മ്...”
അവളവനെ മുറുകെ പിടിച്ചിരുന്നു. ഇരുവരും വീടുകളിലെത്തി.
ആമിയുടെ വീട്ടിൽ ബന്ധുക്കൾ ഉണ്ടായിരുന്നു. അമ്മേടെ അനിയൻമാരും ഭാര്യമാരും. എവിടെയോ പോയിട്ട് വരുന്ന വഴിയാണ്. അവളൊരു പതർച്ചയോടെ ഉള്ളിലേക്ക് കയറി എല്ലാവരെയും നോക്കി ചിരിച്ചെന്നു വരുത്തി. അനിയത്തിയുടെ കൊഞ്ഞനം കുത്തലിനു തിരിച്ചും ഗോഷ്ടി കാണിച്ച് മുകളിലേക്ക് കയറാൻ തുടങ്ങിയതും. അനിൽ മാമന്റെ വിളി കാതിലെത്തി.
“ആമി.. നിക്ക്..”
അവളവിടെ അന്ധിച്ചു നിന്നു.
“മതി നിന്റെയീ കുട്ടി കളി..”
“എന്താ മാമ...”
“ഞങ്ങളൊന്നും കാണുന്നില്ല കേൾക്കുന്നില്ല എന്നാണോ നിന്റെ വിചാരം...?”
സംഭവം എന്താണെന്നറിയാതെ ആമിയുടെ കണ്ണുകൾ അമ്മേടേം അച്ഛന്റേം മുഖത്തേക്ക് പാഞ്ഞു.
“നിന്റെ കല്യാണം തന്നെ.. അതുറപ്പിക്കാനാ ഞങ്ങൾ കൂടിയത്...”
പറഞ്ഞത് രണ്ടാമത്തെ മാമനാണ്.
“ഞങ്ങൾ ചിലതൊക്കെ കണ്ടെന്നു വച്ചോ.. ആൾക്കാരെ കൊണ്ട് പറീപ്പിക്കരുത്.. അവനോട് വേഗം പെണ്ണ് കാണാൻ വരാൻ പറയ്.. ഇല്ലെങ്കിൽ കെട്ടിന് മുന്നേ പിള്ളേർ ചീത്ത പെരു കേൾപ്പിക്കും.” മാമനത് കൂട്ടിച്ചേർത്തത് അച്ഛന്റെ മുഖത്തു നോക്കിയാണ്.
അത് കേട്ടപ്പോൾ എനിക്ക് അധിയായ സന്തോഷം ഉള്ളിൽ നുര പൊന്തിയെങ്കിലും ചെറിയ സങ്കടവും വന്നു.
“ഇത്ര വേഗമോ..? കുറച്ചൂടെ സമയം..?”
ഞാൻ അൽപം നാണത്തോടെ ചോദിച്ചു.
“എന്തിനാ...?”
മാമന്റെ അർത്ഥം വച്ചുള്ള ചോദ്യം കേട്ട് ഞാനാകെ ചൂളി പോയി. പിന്നൊന്നും ചോദിക്കാൻ നിന്നില്ല. ചാടി കൊണ്ട് സ്റ്റെയർ കയറി.
“അവനോടു പറയാൻ മറക്കരുതേ.. മോളെ...”
മുകളിലെത്തുന്നതിനു മുൻപ് അമ്മയുടെ വാക്കുകൾ ചെവിയിലെത്തി.
💬 Comments
View all comments