Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]
ചെയ്യാതെ ഇരിക്കുന്ന റിതിനെ കണ്ട് ആമിയുടെ മനസ്സ് നുറുങ്ങി.
“എന്നോട് ദേഷ്യമാണോ..?”
അവൻ ഒന്നും മിണ്ടിയില്ല...
“പറയേട്ടാ.. ദേഷ്യമാണോ..?”
അവൻ മുഖമുയർത്തി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല..
“സോറി.. ഇങ്ങനെ നിക്കല്ലേ.. എന്തോ പോലെയാകുന്നു..”
അവൾ സങ്കടത്തോടെ പറഞ്ഞു.
“എന്നിട്ടാണോ.. എന്നെ അവോയ്ഡ് ചെയ്യുന്നത്..?”
അവൻ ശബ്ദമുയർത്തി.
“ഞാൻ അവോയ്ഡ് ചെയ്തില്ല...”
“നീ ലീവായ ദിവസം മുതൽ എത്ര തവണ ഞാൻ വിളിച്ചു. എത്ര മെസ്സേജുകൾ അയച്ചു. ഒന്ന് ഫോൺ എടുത്തു നോക്ക്. സ്റ്റോറേജ് ഫുൾ ആയിട്ടുണ്ടാവും..”
“ഏട്ടാ പതിയെ പറയ്. കാര്യങ്ങൾ അങ്ങനെയൊന്നുമല്ല...”
അവളാ ചെയറിലേക്ക് ഇരുന്ന് റിതിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവൻ അടങ്ങിയില്ല. നല്ല ഇമോഷണലായിട്ടാണ് ഉള്ളത്.
“നീയെന്താ ചെയ്തത് വർക്കിന്റെ കാര്യം മാത്രം സംസാരിച്ച് കോൾ കട്ട് ചെയ്യുവല്ലേ ചെയ്തത്..”
“സോറി..”
“എനിക്കതിന്റെ കാരണം മാത്രമേ അറിയേണ്ടു.. എന്നെ അവോയ്ഡ് ചെയ്തതിന്റെ...”
അവൻ ചുറ്റിലും നോക്കി ഒന്ന് മയപ്പെട്ടിരുന്നു. സംസാരം വ്യക്തമാവാഞ്ഞത് കൊണ്ട് വർക്കിന്റെ എന്തെങ്കിലും ടെൻഷൻ ആയിരിക്കുമെന്നാണ് ബാക്കിയുള്ളവർ കരുതിയത്. ബാത്‌റൂമിലേക്ക് പോയിരുന്ന ശ്രീ അത് കേട്ടുമില്ല.
“അവോയ്ഡ് ചെയ്തില്ല.. റിതി.. ഇതൊന്ന് കേൾക്ക്...”
അവൻ ദേഷ്യം കടിച്ചമർത്തി മൗനമായി തന്നെ ലാപ് ടോപലേക്ക് നോട്ടം മാറ്റി.
“നാളെ എന്റെ കല്യാണ നിശ്ചയമാണ്. ശ്രീയുമായി..”
അവൾ തല കുമ്പിട്ടു കൊണ്ട് പറഞ്ഞു. ആ വാക്കുകൾ അവന്റെ മനസ്സിന്റെ കോണിൽ എവിടെയോ ഇലക്ട്രിക് ഷോക്ക് പൊട്ടി മുളച്ചു ശരീരം മുഴുവൻ വ്യാപിക്കുന്ന പ്രതീതിയുളവാക്കി..
“എന്താ..?”
കേട്ടത് ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടി അവൻ ചോദിച്ചു.
“സത്യം.. നാളെ നിശ്ചയമാണ്.”
അവന്റെ വായടഞ്ഞു. കണ്ണുകൾ ശ്രദ്ധയുറച്ചില്ല. മൂകമായ
💬 Comments
View all comments