0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.8K

ചോദിക്കട്ടെ.. വിട്ടെങ്കിൽ വരാം..”

“വീട്ടില്ലെങ്കിൽ എന്തെങ്കിലും കള്ളം പറഞ്ഞു വാ.”

“അയ്യട..! കള്ളം പറയാനൊന്നും എനിക്ക് പറ്റൂല്ല..”

“പ്ലീസ്.. വിടാൻ ചാൻസ് കുറവല്ലേ..?”

“എന്ന് വച്ച് എന്ത് കള്ളം പറയാൻ..?”

“എങ്കി കള്ളം വേണ്ട.. ഇന്ന് എന്നോട് ബോസ്സ് പറഞ്ഞു ഞാൻ ചിലപ്പോൾ ബോംബെ പോകേണ്ടി വരുമെന്ന്. അവിടുള്ള ഓഫീസിൽ...”

“പെർമനൻറ് ആയിട്ടോ...?”

“ഏയ്‌.. അങ്ങനെ ഞാൻ പോകും ഇല്ല.. രണ്ടു മൂന്ന് ദിവസത്തേക്ക് ആയിരിക്കും..”

“ആ...”

“അപ്പൊ പോകുന്നതിനു മുൻപ് കാണാനോ.. യാത്ര പറയാൻ വേണ്ടിയാണെന്നോ അങ്ങനെ എന്തെങ്കിലും പറയ്..”

“ശ്രീ മെസ്സേജ് അയക്കുന്നുണ്ട്.. ഞാൻ കട്ട് ചെയ്യുവാണേ.. മെസ്സേജ് അയക്കാം..”

“ഓക്കേ..”

കോൾ കട്ട് ചെയ്ത് വേഗമവൾ ശ്രീയുടെ ചാറ്റ് തുറന്നു. സംസാരങ്ങൾ പതിവ് പോലെയായിരുന്നു. പക്ഷെ അവളുടെ സംഭാഷണങ്ങളിൽ അധികം ഇമോജികൾ കടന്നു വരുന്നത് കണ്ട് ആമി നല്ല സന്തോഷത്തിലാണെന്ന് ശ്രീക്ക് മനസിലായി.

ചീറ്റ് ചെയ്യുന്നത് പിടിച്ച് ക്ഷമിച്ചു വിട്ടാൽ പിന്നെ പെണ്ണിന് നല്ല സന്തോഷവും സ്നേഹവും ആയിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഇനി അതാണാവോ. എങ്കിലും അവൻ അതിനൊന്നും മനസ്സ് കൊടുക്കാതെ ചാറ്റ് തുടർന്നു. കല്യാണത്തിന്റെയുമൊക്കെ ചർച്ച ചെയ്ത് ഒരു മണിക്കൂർ അവരുടെ ചാറ്റ് നീണ്ടു പോയി. എന്തെങ്കിലും ഒരു കള്ളം പറയാതെ ശ്രീ അവളെ റിതിനെ കാണാൻ സമ്മതിക്കില്ലെന്ന് അവൾക്കുറപ്പുണ്ട്. കാരണം ഇന്ന് കണ്ട കാഴ്ച്ച അത്ര ശോഭനീയമല്ലല്ലോ. പക്ഷെ ശ്രീയുടെ സമ്മതമില്ലാതെ പോകാൻ അവൾക്ക് തോന്നിയില്ല. വിട്ടെങ്കിൽ മാത്രം പോകാമെന്നു തീരുമാനിച്ച് ഉറങ്ങാൻ നേരമാണ് അവളീ കാര്യം എടുത്തിട്ടത്.

“ഏട്ടാ... റിതി മെസ്സേജ് അയച്ചിരുന്നു..?”

“എന്താ പറയുന്നേ..?”

“നാളെയെന്നെ കാണാൻ

💬 Comments

View all comments