0%

Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 14.8K

തന്നെയാണ് അവരെ കാണാൻ സമ്മതിച്ചതും. പെട്ടെന്നവരെ അടർത്താൻ ശ്രമിച്ചാൽ അവൾക്കവനോട് സഹതാപം തോന്നും. എനിക്കാമിയെ നഷ്ടമാകും. വേറൊന്നും കൂടുതൽ ചിന്തിക്കാതെ അവനും ഉറങ്ങാൻ കിടന്നു.

രാവിലെ എട്ട് മണിയാകുമ്പോൾ ആമി റിതിനെ വിളിച്ചു.

“ഗുഡ് മോർണിംഗ് ആമി..”

“ഗുഡ് മോർണിംഗ്...എഴുന്നേറ്റില്ലേ എന്റെ കാമുകൻ..?”

“ദാ  ഈ വിളിയിൽ എഴുന്നേറ്റു.”

“ഹ്മ്മ്.. ഞാൻ മെസ്സേജ് അയച്ചിരുന്നു കണ്ടില്ലേ.”

“ഞാൻ ഉറങ്ങിപ്പോയി..”

“പിന്നെ.. ഇന്ന് ശ്രീയെന്നെ പത്തു മണിയാകുമ്പോൾ കൊണ്ടുവിടാം എന്നു പറഞ്ഞു. എവിടെ വരണം..?”

“വൗ.. ശ്രീ ഈസ്‌ ഗ്രേറ്റ്..”

“പിന്നേ..ഗ്രേറ്റ്...!  പാവം ശ്രീ..”

അവൻ ചിരിച്ചു.

“എവിടെ വരണമെന്ന് പറ..”

“ഹൈവേ മാളിന് മുന്നിൽ കൊണ്ടുവിടാൻ പറയ്.. ഞാൻ അവിടുന്ന് നിന്നെ പിക്ക് ചെയ്യാം..”

“നമ്മൾ എവിടെയാ പോകുന്നെ..?”

“അതൊക്കെ പറയാം..”

“കുരുത്തക്കേടോ മറ്റോ ആണെങ്കിൽ ഞാനില്ല കേട്ടോ..”

അവളൊരു പുഞ്ചിരി ഉള്ളിലൊതുക്കി പറഞ്ഞു. എന്തായാലും ചെറിയ കുരുത്തക്കേടുകൾ അവൻ ഒപ്പിക്കുമെന്ന് അവൾക്കറിയാം.

“ഏയ്‌ അതൊന്നുമല്ലെടി..”

“ഹ്മ്മ്.. എങ്കി അവിടെ കാണാം.. ഞാൻ വിളിക്കാം..”

“ഓക്കേ..”

അവൾ കോൾ കട്ട് ചെയ്ത് ശ്രീയെ വിളിച്ച് അവനോട് കൊണ്ടുവിടേണ്ട കാര്യങ്ങൾ പറഞ്ഞ് റെഡിയാക്കി. ശേഷം അവൾ വേഗം ഫ്രഷായി ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞ് റൂമിലെത്തി. വെള്ളയിൽ ചുവപ്പ് ഡിസൈൻ ഉള്ള ചുരിദാർ ടോപ്പും വെള്ള ലെഗ്ഗിൻസും എടുത്തിട്ടു. ടോപ്പിന്റെ പുറകിൽ നേരിയ സുതാര്യത ഉള്ളത് കൊണ്ട് ഉള്ളിലെ വെള്ള ഷിമ്മിസ് നിഴലടിച്ചു കാണാം. ടോപ്പിന്റെ കൈയിറക്കം കൈമുട്ട് വരെയുണ്ട്.

പന്തികേടുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി മുടിയൊക്കെ കെട്ടി ക്ലിപ്പ് ചെയ്ത് അറ്റകുറ്റ മേക്കപ്പ് ഒക്കെ കഴിഞ്ഞ് ശ്രീയെ കാണാനാണെന്ന് പറഞ്ഞ് വീട്ടിൽ

💬 Comments

View all comments