Chapter Title : ശ്രീയുടെ ആമി 2 [ഏകലവ്യൻ]
അവിടേക്ക് വന്നത്. ആമിയും ശ്രീയും മുഖത്തോട് മുഖം നോക്കിപ്പോയി.
അപ്പോഴേക്കും റിതിൻ അവൾക്ക് കേറാൻ വേണ്ടി ഉള്ളിൽ നിന്ന് ഫ്രന്റ് ഡോർ തുറന്നു കൊടുത്തു.
“ഹായ്.. ശ്രീ... ഹായ് ആമീ...”
റിതിൻ രണ്ടാളെയും വിഷ് ചെയ്തു.
“ഹായ്..”
“ഹലോ റിതിൻ..”
ആമിയും വിഷ് ചെയ്തു. കൂടെ ശ്രീയും.
“ആമി.. കയറ്..”
അവൾ സമ്മതത്തിനായി ശ്രീയെ നോക്കി. അവൻ ചെല്ലെന്ന് ആംഗ്യത്തോടെ തല ഉയർത്തി. അവളുടെ പുറകിൽ തൊട്ട് കാറിലേക്ക് കയറാൻ അനുഗമിച്ചു. ശേഷം ഡോർ അടച്ച് അവരെ നോക്കി.
“ശ്രീ.. പോയിട്ട് വേഗം വരാം..” ആമി പറഞ്ഞു.
“ഓക്കേ ശ്രീ.. സീ യൂ..”
അത് പറഞ് സൺഗ്ലാസ് എടുത്തിട്ട് റിതിൻ കാർ മുന്നോട്ടേക്കെടുത്തു. അവൾ ശ്രീയെ നോക്കി ചിരിച്ച് കൈവീശി ടാറ്റ കാണിച്ചു. അവൻ തിരിച്ചും.
തന്റെ പെണ്ണിനെ അവൻ അനാവശ്യം ഒന്നും ചെയ്തേക്കരുതേ എന്ന് ശ്രീ പ്രാർത്ഥിച്ചു. അതിനു ആമിയെ കിട്ടില്ലെന്ന് അവന് നല്ല വിശ്വാസവും ഉണ്ടായിരുന്നു. ചുറ്റുലും ഒന്ന് വീക്ഷിച്ച് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ആമിയുടെ മാമന്മാർ കറങ്ങുന്ന സ്ഥലമാണിത്...!
“ ഹേയ്.. ആമീ... എന്താ നേർവസ് ആയി ഇരിക്കുന്നെ..?”
“ഏട്ടന് കാർ ഓക്കെ ഉണ്ടോ..?”
“യെസ്..”
“കൊള്ളാം സെറ്റപ്പ് തന്നെ... നമ്മൾ എവിടെയാ പോകുന്നെ..?”
“എവിടെ വേണേലും പോകാം.. നിന്നെയെന്റെ അടുത്ത് കിട്ടിയല്ലോ.. അത് തന്നെ എന്റെ ആശ്വാസം..!”
“അതെന്തേ..?”
“ഞാൻ വിചാരിച്ചു ആ സംഭവത്തിന് ശേഷം സീൻ ആകുമെന്ന്..”
“മ്മ് എല്ലാത്തിനും ശ്രീയോട് നന്ദി പറഞ്ഞോ..”
“താങ്ക്സ് ശ്രീ...”
അത് കേട്ട് ആമി പൊട്ടിച്ചിരിച്ചു.
“നിനക്ക് ആളുകളുള്ള സ്ഥലം വേണോ..
💬 Comments
View all comments