Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
നിന്ന് മാറി ഇപ്പോ തന്റെ പ്രിയതമന്റെ വീട്ടിൽ നവവധു എന്ന അലങ്കാരത്തിൽ ആമി തിളങ്ങി. ശ്രീയുടെ ബന്ധുക്കൾ എന്ന് പറയാൻ അമ്മാവന്റെ കുടുംബവും പിന്നെ കുറച്ച് അകന്ന ബന്ധുക്കൾ മാത്രമേ വീട്ടിൽ ഉണ്ടായുള്ളൂ. എല്ലാവരോടും തന്മയതത്തോടെയും സ്നേഹത്തോടെയും ഇടപഴകി ശ്രീയുടെ ഭാര്യയെന്ന കടമ നിറവേറ്റി. എല്ലാവർക്കും ആമിയെ നല്ലപോലെ ഇഷ്ടപ്പെടുകയും ചെയ്തു. ശ്രീയുടെ നിർബന്ധ പ്രകാരം അമ്മാവനും കുടുംബവും അന്നവന്റെ വീട്ടിൽ തന്നെ തങ്ങി. സമയം രാത്രിയിലേക്ക് നീണ്ടു.
നാണിച്ച നറുമലർ പോലെയുള്ള പെണ്ണ് ഇപ്പൊ തന്റെ മുറിയിൽ തന്റെ ബെഡിൽ അടുത്ത് ഇരിക്കുകയാണ്. പ്രണയ സമയത്തെ കുറുമ്പും കളിയും ഇല്ലാതെ പെണ്ണിന്റെ മുഖത്തു നാണം അൽപം കൂടിയോ എന്നവന് തോന്നിപോയി.
അടുത്തിരുന്ന് അവളുടെ മുഖം കൈകുമ്പിളിൽ കോരുന്ന പോലെ ഉയർത്തി. നീണ്ടടഞ്ഞ മിഴികൾ അവനെ തന്നെ നോക്കി അലയുകയാണ്. അതിൽ ക്ഷീണത്തിന്റെ കണികകളും ഒളിഞ്ഞിട്ടുണ്ട്. പക്ഷെ ശ്രീ പറയുകയാണെങ്കിൽ എന്തിനും അവൾ തയ്യാറായിരുന്നു.
തന്റെ പെണ്ണിനെ ഈ രാത്രിയിൽ തന്നെ പിച്ചി ചീന്താൻ അവനു മനസ്സ് വന്നില്ല. താൻ തൊട്ടുകൊടുത്ത സിന്ദൂരത്തിനു താഴെ നെറ്റിയിൽ ഒരു ചുടു ചുംബനം കൊടുത്തെടുത്തു. അവൾ കണ്ണടച്ച് അവന്റെ മാറിൽ ചേർന്നു. രാത്രിയാമങ്ങൾ നീളുമ്പോൾ അവർ ഇരുവരും കെട്ടിപിടിച്ചു കിടന്നു. സ്നേഹിച്ച പെണ്ണിനെ താലി കെട്ടി സ്വന്തമാക്കിയതിന്റെ ത്രില്ലായിരുന്നു ശ്രീ.
ഇനി ആരെയും പേടിക്കേണ്ട ആമിയെന്റെ കൂടെ തന്നെയുണ്ടാകും. അവളുടെ ഏത് സന്തോഷത്തിനും കൂട്ട് നിന്ന് ഞാനും കൂടെയുണ്ടാവുമെന്ന് ശ്രീ ഉറപ്പിച്ചു. റിതിന്റെ കയ്യും കലാശവും കാണിച്ച വലയിൽ വീണു പോയെന്ന ഒരു തെറ്റ് മാത്രമേ അവൻ ആമിയിൽ കണ്ടുള്ളു.
💬 Comments
View all comments