0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

വിഷ് ചെയ്ത് അവന്റെ കവിളിൽ കിള്ളി.

“തണുപ്പുണ്ടല്ലേ...?” അവൻ ചോദിച്ചു.

“മ്മ്...”

“നിന്നെ കെട്ടിപിടിച് കിടക്കാൻ തോന്നുന്നു..”

“നമ്മൾ ഒരുമിചുറങ്ങി എഴുന്നേൽക്കുന്ന ആദ്യ ദിവസമല്ലേ ഇന്ന്. അതിന്റെ പതിവ് പോലെ തന്നെ പോട്ടെന്നു വച്ചു..”

“അത് നന്നായി..ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അല്ലേ..?”

“മ്മ്..” അവൾ നാണത്തോടെ പുഞ്ചിരിച്ചു.

“ഏട്ടന് ചായ കുടിക്കുന്ന ശീലമില്ലേ..?”

“നിർബന്ധമൊന്നുമില്ല..”

“മ്മ് ഞാനൊന്നു അടുക്കളയിൽ കയറട്ടെ..”

“വല്ലതും ഉണ്ടാക്കാൻ അറിയുമോ..?”

“ശ്ഹ്.. കളിയാക്കല്ലേട്ട...”

“ചുമ്മാ പറഞ്ഞതാടി..”

“ഏട്ടന് ചായ വേണോ..?”

“ആ...”

“ഞാൻ ഉണ്ടാക്കി കൊണ്ടുവരാം.. ഞാൻ ഉണ്ടാക്കിയത് ഒന്ന് കുടിച്ച് നോക്ക്‌...”

ആമി ആഹ്ലാദത്തോടെ റൂമിൽ നിന്നിറങ്ങി പോവുന്നത് നോക്കി അവൻ പുഞ്ചിരിച്ചു. അന്നവളെ സഹായിക്കാൻ അമ്മായി ഉണ്ട്. ഏകദേശം കാര്യങ്ങളൊക്കെ അവരവൾക്ക് പറഞ്ഞു കൊടുത്തു. വീടിന്റെ എല്ലാ കാര്യങ്ങളും മുക്കും മൂലയും ശ്രീയും അവൾക്ക് കാണിച്ചും പറഞ്ഞും കൊടുത്തു. ആമിക്ക് എല്ലാം പരിചിതമായി മാറി. പുതിയ വീടും അവളുടെ സ്വന്തം വീട് പോലെ മനസ്സിൽ പതിയുന്നതിൽ വിളമ്പമുണ്ടായില്ല.

നാട്ടിലെ കൃഷി നോക്കി നടത്താൻ വീട്ടിൽ വേറെയാരും ഇല്ലാത്തത് കൊണ്ട് അമ്മാവനും കുടുംബവും അന്ന് വൈകുന്നേരം തിരിച്ചു പോയി.

രാത്രിയിൽ ആമി ഉണ്ടാക്കിയ ഭക്ഷണം ആണ് കഴിച്ചത്. പെണ്ണിന് നൈപ്പുണ്യം വന്നു തുടങ്ങുന്നതേ ഉള്ളു. എല്ലാം വഴിയേ ശെരിയാവും. കറിയിൽ ഉപ്പ് കൂടിയിട്ടും അവനത് കഴിച്ചിരുന്നു. പാകപിഴകൾ പറഞ്ഞു മനസിലാക്കി ഒരു ഗുരുവിനെ പോലെയവൻ അവളെ ചേർത്തു പിടിച്ചു. രാത്രി അടുക്കളയിലെ എല്ലാ കാര്യങ്ങൾക്കും അവനും കൂടെ നിന്ന് പറഞ്ഞു കൊടുത്തും സഹായിച്ചും ഒരുമിച്ച് തന്നെയാണ് ഇരുവരും കിടപ്പുമുറിയിലേക്ക് കയറിയത്.

“ഇന്ന്

💬 Comments

View all comments