0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

സെക്സ് ചാറ്റാണ് എല്ലാത്തിനും കാരണം..!

അവൾ വേഗത്തിൽ ഒരുങ്ങിയിറങ്ങി. ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോകുവാണെന്നു വീട്ടിൽ കള്ളം പറഞ്ഞു. അതേ കാരണം ശ്രീയെ വിളിച്ചു പറയാൻ നിൽക്കാതെ മെസ്സേജ് അയക്കുക മാത്രം ചെയ്തു.

ഫോൺ ബാഗിലിട്ട് ബസ്സ്‌ കയറി. അരമണിക്കൂർ ദൈർഘ്യമുള്ള യാത്ര കഴിഞ്ഞ് ടൗണിൽ ഇറങ്ങി പാർക്ക് ലക്ഷ്യം വച്ച് നടന്നു. ചെറിയൊരു പരിഭ്രമത്തോടെ ചുറ്റിലും കൺകോണിൽ ഒന്ന് വീക്ഷിച്ചു.

“ഈശ്വരാ....!”

റോഡിനപ്പുറത്തുള്ള കടയിൽ ശ്രീയുടെ ബൈക്ക് കിടക്കുന്നത് കണ്ട് അവളുടെ നെഞ്ചോന്നാന്തി. വീണ്ടും ആ ബൈക്കിലേക്ക് നോക്കി നമ്പർ ഉറപ്പിച്ചപ്പോൾ മനസ്സ് നീറി. ഉള്ളിൽ രക്തം വാർന്നത് പോലെയൊരു പ്രതീതി. മിണ്ടാപ്രാണിയാണെങ്കിലും അത് കാണുന്നുണ്ടാവില്ലേ എന്നെ...! തന്നെയും പുറകിലിരുത്തി എത്ര തവണ ശ്രീയുടെ കൂടെ പോയിട്ടുള്ള വണ്ടിയാണ്. അത്രയും സൂക്ഷ്മബോധ ചിന്തയുള്ള ആമിയുടെ മുഖം വിളറി. കടയുടെ ഉള്ളിൽ ശ്രീയുടെ രൂപം ഒരു നിഴൽ പോലെ വ്യക്തമായി. മനസ്സിൽ ഒരു മഴയാണ് പെയ്തിറങ്ങിയത് കുറ്റബോധത്തിന്റെ..! എന്തിനു വേണ്ടിയാണ് ഞാനീ ഒളിച്ചിറങ്ങിയത്....?

പിന്നെ കാലുകൾ മുന്നോട്ട് ചലിച്ചില്ല. വിറയോട് കൂടി വേഗത്തിൽ തിരിഞ്ഞു നടന്നു. ശ്രീയെന്നെ കാണുകയാണെങ്കിൽ ഒരുത്തരം പോലും പറയാൻ കിട്ടാതെ നിന്നുരുകേണ്ടി വരും. നിമിഷങ്ങൾ കൊണ്ട് കള്ളങ്ങൾ മെനയുന്ന തനിക്ക് ഈ അവസ്ഥയിൽ നാവ് പൊന്തില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. കാരണം ചെയ്തത് വലിയ തെറ്റ് തന്നെയാണ്. ചതി...!

നാട്ടിലേക്ക് പോകുന്ന അടുത്ത ബസിൽ തന്നെ ആമി തിരിച്ചു കയറി. കുറ്റ ബോധം കൊണ്ട് കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു. ബസ് വിടുന്നതിനു മുൻപ് ആ കടയിലേക്ക് നോക്കിയപ്പോൾ ശ്രീ പുറത്തിറങ്ങി ബൈക്കിൽ കയറുന്നത് ഒരു

💬 Comments

View all comments