0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

നോക്ക് കണ്ടു. ഏട്ടൻ അറിയുന്നുണ്ടോ കെട്ടാൻ പോകുന്ന പെണ്ണ് വേറൊരുത്തൻ തരുന്ന സുഖത്തിനു വേണ്ടി ഇറങ്ങി തിരിച്ചത്..!

“ഈശ്വരാ.....” നെഞ്ചിൽ കാരമുള്ള് കുത്തുന്ന വേദന. തൊണ്ടയിൽ നിന്ന് ഉമിനീര് താഴേക്ക് ഇറങ്ങാത്ത തടസ്സമുള്ള വേദന. ശ്രീയുമൊത്തുള്ള ഒരു ഓർമകളാണ് മനസ്സിൽ വിങ്ങി വന്നത്. തന്നെയിത്രയധികം സ്നേഹിക്കുന്ന ഏട്ടൻ. ഞാൻ ചെയ്യുന്നതോ ഏട്ടന്റെ സ്നേഹത്തോട് ചെയ്യുന്ന നിന്ദ.

കഴിഞ്ഞ തവണ നടന്ന ചെയ്തുകൂട്ടൽ ഓർത്തു പോലും എനിക്കിത്ര കുറ്റ ബോധം തോന്നിയിട്ടില്ല. പക്ഷെ ഇത്... ഇതങ്ങനെയല്ല. ശ്രീ അറിയുന്നില്ല ഞാൻ പോകുന്നത്.

പുറത്ത് മാറി മറിയുന്ന കാഴ്ചകളിൽ കണ്ണുകൾ ഉറച്ചില്ല. കാറ്റ് തട്ടുമ്പോൾ കൺ കോണിൽ നിറഞ്ഞ കണ്ണീരിൽ തണുപ്പ് തോന്നുന്നത് മാത്രം അവൾക്കറിയാൻ കഴിയുന്നുണ്ട്.

അതിലിടക്ക് റിതിന്റെ വിളി ഫോണിൽ മുഴങ്ങി. കോൾ കട്ട് ചെയ്ത് അവന്റെ വാട്സ്ആപ്പ് ചാറ്റ് തുറന്നു. മെസ്സേജ് ടൈപ്പ് ചെയ്തു.

“വീട്ടിൽ ആൾക്കാർ വന്നിട്ടുണ്ട് വരാൻ കഴിയില്ല..”

അത്ര മാത്രം മെസ്സേജ് അയച്ച് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു വച്ചു. ആ പ്രവർത്തിയൊന്നും അവളുടെ നീറുന്ന മനസ്സിന് ആശ്വാസം നൽകിയില്ല. വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോഴും അവളുടെ മനസ്സും ശരീരവും യാന്ത്രികമായിരിന്നു.

മെസ്സേജ് വായിച്ച റിതിന് എന്തു ചെയ്യണമെന്ന ബോധം കിട്ടിയില്ല. കുറച്ച് നേരം കാറിൽ തന്നെ ഇരുന്നു. എന്തായാലും അവൾ ഇങ്ങനെയൊരു ഒഴിവ് കഴിവ് പറയാൻ ചാൻസില്ല. എന്താണ് സംഭവിച്ചത് എന്ന് മനസിലാവാതെ ആമിയെ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആണ്.

ചിന്തകൾ മനസ്സിൽ ആഴ്ന്നിറങ്ങി. ഒരു വേള അവളെ വീട്ടിൽ പിടിച്ചിട്ടുണ്ടാകുമോ എന്ന് റിതിൻ ഭയന്നു. അല്ലെങ്കിൽ സ്വിച്ച്

💬 Comments

View all comments