0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.5K

നിഷ്പ്രഭാവം ഓഫീസിലും അവൾ അനുഭവിച്ചു. ആ കാരണവും ആമിയോട് അടുക്കുന്നതിൽ റിതിന് ഒരു വെല്ലുവിളിയായി മാറി. അവളോട് ഒന്നു ശെരിക്ക് മിണ്ടാൻ കിട്ടാത്തത് കൊണ്ടും അവളുടെ ഇപ്പോഴുള്ള പെരുമാറ്റം കൊണ്ടും റിതിൻ നിസ്സായായനാണ്. അപ്പോഴാണവന് ആചാര്യൻ പറഞ്ഞ വാക്കുകൾ ഓർമകളിൽ വരുന്നത്. സ്നേഹമാണെങ്കിലും കാമമാണെങ്കിലും പെണ്ണ് തീരുമാനിക്കും അതാരിൽ നിന്ന് സ്വീകരിക്കണമെന്ന്...!

ആമി ഉന്മേഷത്തോടെ തന്നെ പീരിയഡ്‌സ് കഴിഞ്ഞുള്ള അടുത്ത ദിവസത്തെ ഓഫീസിലേക്ക് കടന്നു. പക്ഷെ രാവിലെയുള്ള സംഭവങ്ങൾ അത്ര ശോഭനീയമായില്ല. ബോസ്സിന്റെ കേബിനിൽ പ്രൊജക്റ്റ്‌ ടീമിന് നല്ല വഴക്ക് കേട്ടു. റിതിന്റെ വർക്കിലാണ് കൂടുതൽ പിഴവുകൾ. അതവൾക്ക് ആശ്ചര്യമാണ് ഉണ്ടാക്കിയത്.

ബോസ്സിന്റെ കേബിനിൽ നിന്നിറങ്ങുമ്പോൾ ആമി റിതിനെ നോക്കിയിരുന്നു. ദയനീയമായി ഒന്ന് ചിരിക്കാനെ അവനായുള്ളൂ. റിതിൻ അവന്റെ കേബിനിലേക്ക് പോകുന്നത് ഒരു വല്ലായ്മയോടെ അവൾ നോക്കി നിന്നു. ശ്രീ അത് ശ്രദ്ധിച്ചിരുന്നില്ല.

ആമിയുടെ മനസ്സിൽ റിതിന്റെ ചിന്തകൾ ഉയർന്നു. അൽപ സമയത്തിന് ശേഷം വർക്കിന്റെ കാര്യമാണെന്ന് കാണിക്കാൻ കമ്പനി ലാപ്ടോപ്പ് എടുത്ത് അവൾ റിതിന്റെ കേബിനിലേക്ക് കയറി. ശ്രീ അത് കണ്ടെങ്കിലും ശ്രദ്ധ കൊടുത്തില്ല. റിതിനോട് സംസാരിക്കണമെന്ന താല്പര്യത്തിൽ കല്യാണത്തിന് ശേഷം അവളുടെ ആദ്യമായുള്ള സ്വയ നീക്കമാണത്. അതിന്റെ കാരണം ബോസ്സിന്റെ കേബിനിൽ എല്ലാവരുടെയും മുന്നിൽ വച്ച് റിതിൻ അനുഭവിച്ച ആത്മ സംഘർഷവും അവന്റെ വല്ലായ്മയും മനസ്സിലാക്കിയത് കൊണ്ടാണ്.

മുൻപിലെ ലാപ്പിൽ നോക്കി കാര്യമായി എന്തോ ടൈപ്പ് ചെയ്യുകയാണ് റിതിൻ. ആമി അങ്ങോട്ടേക്ക് നീങ്ങി മുൻപിലെ ചെയറിലിരുന്നു. അവനത് കണ്ടെങ്കിലും അവളെയൊന്ന് നോക്കിയ വേഗത്തിൽ തന്നെ കണ്ണെടുത്തു.

“ഏട്ടാ....”

അവൾ ലാപ് മേശയിൽ വച്ച് അവനെ

💬 Comments

View all comments