Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
വിളിച്ചു
“യെസ്.... ആമി പറയ്.”
മുഖം നോക്കാതെയുള്ള സംസാരമാണ് അവന്റേത്.
“എന്തു പറ്റി..?”
“എന്താ..?”
“വർക്കിൽ ശ്രദ്ധയില്ലേ... ബോസ്സ് നന്നായി വഴക്ക് പറഞ്ഞല്ലോ..”
“ഏയ് അത് കുഴപ്പമില്ല..”
“എന്താന്ന് പറയ്...”
“ഒന്നുല്ലടി..”
“അല്ല... ഏട്ടന് എന്തോ പറ്റിയിട്ടുണ്ട്.. കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്..”
ഓ നിയെന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന തരത്തിൽ അവൻ അവളെയൊന്ന് നോക്കി വീണ്ടും ലാപ്പിലേക്ക് തിരിഞ്ഞു.
“പറയ്.. ഏട്ടാ...”
“ഒന്നുല്ലെടി.. നി നിന്റെ വർക്ക് നോക്കിയേ.. ഇല്ലേൽ അടുത്ത വഴക്ക് നിനക്ക് കിട്ടേണ്ട..”
“സാരില്ല.. ഏട്ടൻ കാരണം പറയ്..”
“എന്തിന്റെ...?”
“വർക്കിൽ ശ്രദ്ധിക്കാത്തതിന്റെ..”
അവൻ ഒന്നും മിണ്ടിയില്ല. നിമിഷങ്ങളോളം ഉണ്ടായ മൗനം അവൾ തന്നെ ഭേദിച്ചു.
“ഏട്ടനെന്നെ ഫ്രണ്ട് ആയിട്ട് കാണാൻ പറ്റുന്നില്ലേ...?”
ലാപ് ടോപിന്റെ കീബോർഡിൽ ചലിക്കുന്ന അവന്റെ വിരലുകൾ നിന്നു. പതിയെ ആണ് അവന്റെ കണ്ണുകൾ ഉയർന്നതും അവളെ നോക്കിയതും.
“പറയ്...”
അവൾ വീണ്ടും ആരാഞ്ഞു. അവൻ കുറച്ച് നിമിഷങ്ങളോളം അവളെ തന്നെ നോക്കി. ആ നോട്ടം..! അതാണ് അവൾക്ക് ഇപ്പോഴും എതിരേൽക്കാൻ കഴിയാത്തത്. അവളുടെ കൃഷ്ണമണികൾ ചലിച്ചു. നോട്ടം അവന്റെ കണ്ണിൽ നിന്നും തെറ്റി. അവനും പഴയൊരു സഹാനുഭൂതി കിട്ടിയ തോന്നലുണ്ടായി.
“ഞാൻ പറഞ്ഞതാണല്ലോ നിന്നോട്.. എനിക്ക് അങ്ങനെ കാണാൻ കഴിയില്ലെന്ന്..”
അവനെ നോക്കാതെയാണ് അവളത് കേട്ടത്. മറുപടിയൊന്നും പറഞ്ഞില്ല.
“ആമി...”
ആർദ്രമായ അവന്റെ വിളിയിൽ പുതിയൊരു ഭാവത്തോടെ അവൾ കണ്ണുകൾ ഉയർത്തി നോക്കി. ആകസ്മികമായിരുന്നു ആ ഭാവം. വീണ്ടുമൊരു പ്രണയം നെയ്യുന്ന തോന്നൽ അവൾക്കനുഭവപ്പെട്ടപ്പോൾ വേഗം എഴുന്നേറ്റു.
“ആമി പോകുവാണോ..?”
“മ്മ്..”
അവൾ ലാപ് ടോപ് എടുത്ത് തിരിഞ്ഞു
💬 Comments
View all comments