0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.5K

നടന്നു. ഡോർ തുറന്നു പോകുന്നത് വരെയും ആമിയെ നോക്കിയിരുന്ന അവന്റെ വിരലുകൾക്ക് ഒരു തരം മരവിപ്പായിരുന്നു. സ്ക്രീനിലെ റിസൈൻ ലെറ്റർ പാഡ് ക്ലോസ് ചെയ്തു..!

ഉച്ചക്ക്‌ ശ്രീയോടൊപ്പം ക്യാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ് ആമി. പക്ഷെ അവളുടെ ശ്രദ്ധ ഇവിടെയൊന്നുമല്ലെന്ന് മനസിലാക്കാൻ ശ്രീക്ക് അധിക സമയം വേണ്ടി വന്നില്ല.അല്ലെങ്കിൽ ഇടവിട്ട് എന്തെങ്കിലും ചോദിക്കുകയും പറയുകയും ചെയ്യുന്ന പെണ്ണാണ്. ആമി റിതിന്റെ കേബിനിലേക്ക് ഒറ്റക്ക് പോകുന്നത് ശ്രീ കണ്ടതുമാണ്. അവർ രണ്ടു പേരും മാത്രമാകുമ്പോൾ വർക്ക്‌ കാര്യങ്ങൾ മാത്രയാമായിരിക്കില്ല സംസാരിക്കുക എന്നത് ശ്രീയുടെ ഉള്ളിൽ ഒരു ബോധ്യമായ കാര്യമാണ്. സംഭവം എന്താണെന്നറിയാൻ ആകാംഷയോടെ അവളവനെ വിളിച്ചു.

“ആമി...”

“മ്മ്...”

ചെറിയൊരു ഞെട്ടലോടെയാണ് അവൾ തല ഉയർത്തിയത്.”

“എന്താ ആലോചിക്കുന്നേ.. കുറേ നേരമായല്ലോ..”

“ഒന്നുല്ല...”

“ബോസ്സിന്റെ വഴക്ക് കിട്ടിയതാണോ..?”

“മ്മ്..”

“റിതിനെയും കുറച്ച് ഡെസ്പ് ആയാണ് കണ്ടത്..”

“പാവത്തിനാ ഇന്ന് നല്ല വഴക്ക് കിട്ടിയത്.”

ആമിയുടെ വാക്കുകളിൽ അനുകമ്പ നിറഞ്ഞത് അവൻ ശ്രദ്ധിച്ചു.

“ആണോ.. നീ അവന്റെ അടുത്ത് പോയില്ലേ..”

“അ.. പോയി..”

“എന്താ പറഞ്ഞേ...?”

“എന്തോ ടെൻഷൻ ആണെന്ന് തോന്നുന്നു..ഒന്നും വിട്ടു പറഞ്ഞില്ല..”

“നിന്നെ കുറിച്ച് ഓർത്താണോ...?”

അവനൊരു പുഞ്ചിരിയോടെ അകമ്പടിയിൽ ചോദിച്ചു.

“ഏയ്‌ അതൊന്നുമല്ല..”

അത് പറഞ്ഞപ്പോഴും അവളുടെ നോട്ടങ്ങൾ ശ്രീയുടെ മുഖത്തും മുന്നിലുള്ള പ്ലേറ്റിലും ഉറച്ചു നിന്നില്ല.

വൈകുന്നേരം റിതിന്റെ കേബിനിലേക്ക് ഒന്ന് പോയാലോ എന്നവൾക്ക് തോന്നിയിരുന്നു. മീറ്റിംഗ് വച്ചിരുന്നെങ്കിൽ പോകാമായിരുന്നു എന്നവൾ ഓർത്തു. പക്ഷെ ഒന്നും ഉണ്ടായില്ല. അല്ലാതെ കയറി പോകുന്നത് ഇപ്പോ ഒരു ഭാര്യയായ തനിക്ക് ചേർന്നതല്ല എന്നോർത്തപ്പോൾ അവൾ ശ്രീയുടെ കൂടെ

💬 Comments

View all comments