Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
അധികം സമയം വേണ്ടി വന്നില്ല..
“സത്യം പറയണം ആമി.. തോന്നിയില്ലേ...?”
അവൾ തലകുനിച്ചിരുന്നു. അവന്റെ ചോദ്യം ഒന്നൂടെ ആവർത്തിച്ചപ്പോൾ അവളുടെ മനസ്സിടറി. വീണ്ടും വന്നപ്പോൾ അവൾക്ക് തല കുലുക്കി സമ്മതിക്കേണ്ടി വന്നു. റിതിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് അതിലൂടെ കിട്ടിയത്.
“ഇനിയെനിക്ക് നിന്നോട് പഴയത് പോലെ മിണ്ടാനോ സംസാരിക്കാനോ ഇഷ്ടമാണെന്ന് പറയാനോ കഴിയില്ലല്ലോ എന്നാലോചിച്ച് കുറേ വിഷമിച്ചു. നീ എന്നോടത് തിരിച്ചു പറയുന്നത് കേട്ട് അത്രമേൽ ഞാൻ സന്തോഷിച്ചിരുന്നു. നീ എന്നോട് ചിരിക്കുന്നതും മിണ്ടുന്നതും നിന്നെ അന്ന് സന്ധ്യക്ക് മഴയുള്ള ദിവസം വീട്ടിൽ കൊണ്ടു വിട്ടതും ഇടകിടക്ക് ഓർക്കും. മനസ്സിൽ നിന്ന് പോവുന്നില്ല.. ഒരു വിങ്ങൽ പോലെ കൂടെ..”
ആമി തല കുനിച്ചു തന്നെ ഇരിക്കുകയാണ്. അവൻ തുടർന്നു.
“നീ അന്ന് എന്നെ കാണാൻ വരാഞ്ഞതിന്റെ കാരണം കള്ളമാണ് പറഞ്ഞതെന്ന് എനിക്കറിയാം. അത് നിന്റെ ഫോൺ അത്രയും നേരം സ്വിച്ച് ഓഫ് ആയപ്പോൾ തന്നെ എനിക്ക് മനസിലായി. പക്ഷെ നിനക്ക് എന്നോട് സത്യം തന്നെ പറഞ്ഞു ഒഴിവാക്കാമായിരുന്നു. ഞാനന്ന് എത്രത്തോളം വിഷമിച്ചെന്ന് നിനക്കറിയില്ല. സന്ധ്യ വരെയും ഞാനവിടെ കാറിൽ തന്നെ ഒറ്റയിരിപ്പായിരുന്നു.
ഞാനതിന്റെ തലേന്ന് നിന്നോട് പറഞ്ഞത് ഓർക്കുന്നുണ്ടോ....?”
സങ്കടം അലയടിച്ച മുഖ ഭാവത്തിൽ അചഞ്ചലമായ മിഴികളോടെ അവൾ തല ഉയർത്തി. അവനും വ്യസന്നമായിരുന്നു.
“അവകാശികൾ വരുന്നതിനു മുൻപ് നിന്നെയെന്നോട് ചേർത്ത് പിടിക്കണം. ഒരു ചുംബന തരണം. ഒരു പക്ഷെ എനിക്ക് നിന്നോട് തോന്നിയ സ്നേഹത്തിന്റെ സ്വാർത്ഥതയാവാം അത്. പക്ഷെ എനിക്ക് അങ്ങനെ തോന്നിയതിൽ ഞാൻ ഖേദിക്കുന്നില്ല. കാരണം ഞാൻ അത്രക്ക് ഇഷ്ടപ്പെടുന്നുണ്ട് നിന്നെ...”
അവൾക്കൊന്നും മിണ്ടാനായില്ല. ക്ഷമയോട്
💬 Comments
View all comments