0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.6K

കൂടിയുള്ള ആമിയുടെ മൗനം കൂടുതൽ സംസാരിക്കാൻ വേണ്ടി അവന് പ്രേരണ നൽകി.

“പക്ഷെ നിനക്കിപ്പോൾ അവകാശികൾ ഉണ്ട്. ഞാനിപ്പോഴും ആ പഴയ തീരത്തു തന്നെ നിൽക്കുകയാണ്...സന്തോഷത്തോടെ നീയെന്നോട് മിണ്ടുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടുന്ന ആ പഴയ വികാര തീരത്ത്....അവസാനം നീയെന്നോട് ഫ്രണ്ടിനെ പോലെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ സത്യമായും തകർന്നു.....! നിയോർക്കുന്നുണ്ടോ എന്നോട് പറഞ്ഞത്.. കല്യാണം കഴിഞ്ഞാലും നമ്മൾ തമ്മിൽ വിള്ളൽ വരില്ലെന്ന്.. പക്ഷെ ഇപ്പോൾ അതുണ്ടായി. ഞാനതു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ കഴിയുന്നില്ല.....”

അവനവളുടെ മുഖത്തു നോക്കി. ആമിയുടെ മുഖം വല്ലാതെ മാറി വന്നു. മിഴികളിൽ ചെറു കണ്ണീർ തളം നിറഞ്ഞത് കാണാം.

“ഏട്ടാ.. ഞാൻ...”

അവൾ മേശയിലേക്ക് കയ്യെടുത്ത് വച്ച് വിളിച്ചു.

“നിന്നെ ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ആമി.. എന്റെയുള്ളിൽ എരിയുന്നതാണിത്. ഇതുടനെ പറഞ്ഞില്ലെങ്കിൽ എനിക്ക് ഒന്നിനും ശക്തിയുണ്ടാവില്ല.. ക്ഷയിച്ച് ഞാനില്ലാതാകും..”

“ഇങ്ങനെയൊന്നും പറയല്ലേ ഏട്ടാ.. ഒരുപാട് സങ്കടമുണ്ട്... എന്നെയോർത്താണോ ഇപ്പോ ഒന്നിലും ശ്രദ്ധയില്ലാത്തത്..?”

അവളുടെ സ്വരത്തിൽ എങ്ങലിന്റെ ഏറ്റങ്ങൾ അലയടിച്ചു. റിതിൻ ഉത്തരം പറയാൻ തുടങ്ങുന്നതിനു മുൻപേ ക്യാബിൻ ഡോറിൽ പുറത്തു നിന്ന് മുട്ടുന്ന ശബ്ദം കേട്ടു. ആമി വേഗം സാരി തലപ്പ് വച്ച് കണ്ണുകൾ ഒപ്പി. ആ സമയം ദൃശ്യ വാതിൽ തുറന്ന് തലയിട്ടു.

“ആമി.. ഒന്ന് വരുമോ..?”

അവൾ റിതിനെ നോക്കി എഴുന്നേറ്റു. അവന്റെ സമ്മതത്തോടെ പുറത്തേക്ക് പോയി. ആമിയുടെ പുറകിൽ ഡോർ അടയുന്നതാണ് റിതിന്റെ കണ്മുന്നിൽ തെളിയുന്ന ദൃശ്യം. അവിഹിതമായ സ്വാധീനമാണ് ഞാനിപ്പോൾ ആമിയിൽ ചെലുത്തിയത്. പക്ഷെ അതിനുമപ്പുറം ഒരു ഇമോഷൻ തന്നിലും ഉണ്ടായത് കണ്ട് അവനു തന്നെ

💬 Comments

View all comments