Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
ഏട്ടാ... വലിയ കുഴപ്പമില്ലെന്ന് തോന്നി അതാ പിന്നെ വിളിക്കാഞ്ഞത്.”
“എങ്കിലും ഒന്ന് അറിയിച്ചൂടെ.. നിന്നെ കിട്ടാഞ്ഞിട്ട് വീട്ടിലേക്ക് വിളിക്കേണ്ടി വന്നില്ലേ എനിക്ക്..”
“മ്മ് സോറി.”
“എന്നോട് പറയാഞ്ഞതിലുള്ള ദേഷ്യത്തിലാ ഞാനിത്ര പരുഷമായി സംസാരിച്ചത്.”
“മ്മ്.. അമ്മയെന്താ ഏട്ടനോട് പറഞ്ഞേ...?”
“പോയത് പോലെ തിരിച്ചു വന്നു. മുഖമൊക്കെ വല്ലാതെയാ വന്നത്.. ചോദിച്ചപ്പോൾ തലവേദനയെന്ന് പറഞ്ഞു. നേരെ കേറി കിടന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനും എഴുന്നേറ്റില്ലെന്ന്..”
“മ്മ്..”
“പിന്നെ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഞാൻ പേടിക്കില്ലേ.. നിന്റെ ഫോണിൽ കിട്ടുന്നുമില്ല...”
“മ്മ്..”
“ഇപ്പോ എങ്ങനെയുണ്ട്...?”
“കുഴപ്പമില്ല.. മാറി..”
“ഫോണിന് എന്താ പറ്റിയെന്ന് നോക്കിയിട്ട് പറയ്.. നമുക്ക് നാളെ ശെരിയാക്കാം..”
“ആ..”
“ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം..”
“ആ..”
അവൾ കോൾ കട്ട് ചെയ്തു. അധികം കുറ്റബോധം എന്റെ തലയിൽ വരാൻ അനുവദിച്ചില്ലല്ലോ ഭാഗവാനെ എന്ന് പ്രാർത്ഥിച്ച് ചെറിയൊരു ആശ്വാസത്തോടെ അവൾ മുഖം കഴുകി റൂമിനു വെളിയിലേക്ക് വന്നു. അമ്മയുടെ വക സുഖന്വേഷണം ഉണ്ടായിരുന്നു. നന്നായി വിശപ്പ് തോന്നി. ഫ്രഷായി വന്ന് ഭക്ഷണം കഴിച്ച് തിരികെ റൂമിലേക്ക് വന്നു.
കുറച്ചു നേരം ബാൽക്കണിയിൽ ചെന്നിരുന്ന് കറുത്ത ആകാശത്തിലെ തിളക്കങ്ങൾ നോക്കിയിരുന്നു. റിതിന്റെ മെസ്സേജുകൾ വന്ന് വീഴുന്നതിനു പുറമെ കോളും വന്നു. അറ്റൻഡ് ചെയ്യാൻ ചെറിയ മടി ഉണ്ടായിരുന്നു. പക്ഷെ അത് നന്നാകില്ലെന്ന് അവൾക്ക് തോന്നി.
ആമി പറഞ്ഞ കള്ളം ആദ്യം അവന് ദഹിച്ചിരുന്നില്ല. പിന്നെ സമർഥിച്ചപ്പോൾ അവനത് വിശ്വസിക്കേണ്ടി വന്നു. അവൾക്ക് എന്തു പറ്റിയെന്നറിയാനുള്ള ത്വര റിതിന്റെ സംഭാഷണങ്ങളിലും അലയടിച്ചിരുന്നു. പക്ഷെ അത് മനസിലാക്കാനുള്ള ഒരു മാനസികാവസ്ഥ അവൾക്കുണ്ടായില്ല. ഇനിയെപ്പോഴാ കാണുക എന്ന
💬 Comments
View all comments