0%

Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

ചോദ്യത്തിന് കല്യാണം കഴിഞ്ഞിട്ട് എന്നായിരുന്നു ആമിയുടെ മറുപടി.

പ്രതീക്ഷിച്ചതല്ലെങ്കിലും അവനത് ഉൾക്കൊള്ളേണ്ടി വന്നു. കാരണം ആമിയുടെ സ്വരപകർച്ച അവന് മനസിലായിരുന്നു. അത് കൊണ്ട് അവനും വേറെയൊന്നും പറയാനും അധികം നിർബന്ധിക്കാനും കഴിഞ്ഞില്ല.

കല്യാണത്തിന് വേണ്ട ഏകദേശം എല്ലാ കാര്യങ്ങളൊക്കെ ചെയ്ത് കഴിഞ്ഞപ്പോൾ തിരക്കുകൾ കുറഞ്ഞ ശ്രീക്ക്‌ രാത്രിയിൽ സമയം കിട്ടിത്തുടങ്ങി. അത് കൊണ്ട് ആമിയുമായി കാര്യമായൊന്നും സംസാരിക്കാൻ റിതിന് കഴിഞ്ഞില്ല. അവളും അതാശിച്ചിരുന്നു.

റിതിനുമായി സംസാരങ്ങൾ അകന്നു നിന്നു. ശ്രീ ഇടക്ക് റിതിനെ കുറിച്ച് അവളോട് ചോദിക്കുന്നുണ്ടെങ്കിലും അവനുമായി നടന്ന കാര്യങ്ങൾ ഓർത്ത് മനസ്സിൽ കുത്ത് വരുന്നത് കൊണ്ട് അവനെ കുറിച്ച് അവളൊന്നും വിട്ടു പറഞ്ഞില്ല. ചെറിയ എതിർപ്പോടെയാണെങ്കിലും അവളും ആസ്വദിച്ചിരുന്നതാണല്ലോ ആ ഹാർബർ നിമിഷങ്ങൾ..!

കല്യാണത്തിന് ഇനി കുറച്ചു ദിവസങ്ങളെ ഉള്ളു. രണ്ടു ദിവസങ്ങളോളം ആമിയിൽ മോശമല്ലാത്ത തരത്തിൽ ഡിപ്പ്രഷൻ അനുഭവപ്പെട്ടിരുന്നു. ബാക്കിയുള്ള ദിവസങ്ങൾ പുഷ്പം പോലെ നീങ്ങി.

അടുത്ത ദിവസം ആമിയുടെയും ശ്രീയുടെയും കല്യാണമാണ്. ടൗണിലെ ഓഡിറ്റോറിയത്തിൽ അലങ്കരിച്ച മണ്ഡപത്തിൽ പതിനൊന്നിനും പതിനൊന്നരക്കുമിടയിൽ താലി കെട്ട്. ആളും ബഹളവുമായി ഒരുക്കങ്ങൾ നടന്നു കൊണ്ടിരുന്നു.

കല്യാണപെണ്ണിന്റെ ഒരുക്കങ്ങൾ മുറിയിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. അപ്പോഴേക്കും വരാനായ ശ്രീയും ബന്ധുക്കളും അവിടേക്ക് എത്തി ചേർന്നു. മുഹൂർത്തതിന് ഇനിയും സമയമുള്ളത് കൊണ്ട് ആർക്കും അത്ര വലിയ തിരക്ക് പിടിച്ച മുഖങ്ങളല്ല. എല്ലാവരും ശാന്തി. ഓം ശാന്തി..

ആളുകൾ വന്നു കൊണ്ടിക്കുന്നുണ്ട്. ചില ആൾക്കാർ മണ്ഡപം ഒന്നൂടെ അലങ്കരിക്കുന്നു. ചിലർ ക്യാമറയും അനുബന്ധ കാര്യങ്ങളും റെഡിയാക്കുന്നു. മൊത്തത്തിൽ ആനന്ദം. ശ്രീയുടെയും ആമിയുടെയും ഓഫീസിലെ സ്റ്റാഫുകൾ വന്നു തുടങ്ങി. എല്ലാവരും ശ്രീക്ക് കൈ

💬 Comments

View all comments