Chapter Title : ശ്രീയുടെ ആമി 3 [ഏകലവ്യൻ]
കൊടുത്ത് വിഷസ് അറിയിച്ച് ഇടം കണ്ടെത്തി തുടങ്ങി. അവൻ അതിലിടക്ക് റിതിനെയാണ് അന്വേഷിക്കുന്നത്. കാണാഞ്ഞപ്പോൾ അവൻ നവനീതിനോട് കാര്യം തിരക്കി.
“നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഇവിടെ കാണും..”
അവന്റെ മറുപടിയിൽ ശ്രീ തൃപ്തനാണ്. റിതിൻ വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോൾ സന്തോഷമായി. ആമിയുമായി കൂടുതൽ അടുപ്പമുള്ള ദൃശ്യയും മറ്റൊരു കൂട്ടുകാരിയും അവളെ കാണാൻ പെണ്ണിനെ ചമയിക്കുന്ന മുറിയിലേക്ക് പോയി.
“വൗ.. ആമി....”
“ഹായ്... കേറി വാടി...”
അവരവളെ ഉള്ളിലേക്ക് സ്വാഗതം ചെയ്തു. കസിൻ പിള്ളേർ ഒരുക്കുകയാണ് നവവധുവായ ആമിയെ. പട്ടുസാരിയുടെ ഞൊറികൾ അവളുടെ നാഭിയിലേക്ക് കയറ്റി വച്ചുകൊടുത്ത ശേഷം അവൾ ശ്വാസം വിട്ട് ചിരിച്ചു.
“ആമി നന്നായിട്ടുണ്ട് സാരി..”
“താങ്ക്സ് ഡിയെർസ്...ഓഫീസിലെ എല്ലാവരും എത്തിയോ..?”
“എത്തി..”
അവളുടെ മനസ്സ് റിതിനെയാണ് തേടിയത്. കാരണം കഴിഞ്ഞ ദിവസങ്ങളിൽ റിതിനുമായി സംസാരിക്കാൻ താൻ അധികം അവസരം കൊടുത്തിട്ടില്ലല്ലോ. അതിന്റെ ഒരു ബുദ്ധിമുട്ട് വേണ്ടെന്നവൾക്ക് തോന്നിയിരുന്നു.
“ബോസ്സും റിതിയേട്ടനൊക്കെ..?”
“എല്ലാവരും ഉണ്ട് ആമി.. നിന്നെ കാണാനുള്ള ആവേശത്തിലാണ്..”
അവൾ അത് കേട്ട് ചിരിച്ചു. അൽപ നേരം കൊണ്ട് കസിൻ പിള്ളേർ അവളെ ഒരുക്കി ചമയിച്ചെടുത്തു. കല്യാണപെണ്ണിന്റെ നാണവും ഭാവവും അവളുടെ തുടുത്ത മുഖത്ത് മിന്നി മറിഞ്ഞു. കഴുത്തിൽ ആഭരണങ്ങൾ തിളങ്ങി. പൂങ്കുല പോലെ മെടഞ്ഞിട്ട മുടിയഴകിൽ മുല്ലപ്പൂക്കൊട്ട തന്നെ തീർത്തു വച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിൽ കസവ് ഡിസൈൻ ചെയ്ത സാരിയാണ് ചുറ്റിയിട്ടുള്ളത്. അളവിന് കണക്കായി തയ്പ്പിച്ച ചുവപ്പിൽ വലിയ ഗോൾഡൻ പുള്ളികളുള്ള ബ്ലൗസിൽ അവളുടെ പുറവും ചുമലും അത്യധികം ഭംഗിയിൽ കാണാം. കക്ഷങ്ങളിലെ മുറുക്കം ബ്ലൗസിനെ ചുളിപ്പിച് വലിഞ്ഞു നിൽക്കുന്നുണ്ട്. ബ്ലൗസിന്റെ കൈകൾ കൈത്തുടകളെ
💬 Comments
View all comments