0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6612

ചെയ്തു വാട്സ്ആപ്പ് തുറന്നപ്പോൾ റിതിന്റെ മെസ്സേജ് ഉണ്ട്. അവൾ റിപ്ലൈ ടൈപ്പ് ചെയ്യാൻ തുടങ്ങി.

“വരാനായില്ലേ...? ഉള്ളിലെന്താ ഇത്ര പണി..?”

“നീ പോയില്ലേ..?”

“ഇല്ല പുറത്തുണ്ട്. എന്നെ വീട്ടിൽ കൊണ്ടു വിടണം. വേഗം വാ..”

അതിനു റിപ്ലൈ ഒന്നും വന്നില്ല റിതിനെ ഓൺലൈനിലും കണ്ടില്ല. അവൾ വീണ്ടും എടാ.., പ്രാന്താ.., കൊരങ്ങാ.. എന്നൊക്കെ വിളിച്ച് കുറേ മെസ്സേജുകൾ അയച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോൾ റിതിൻ ബാഗും തൂക്കി ഇറങ്ങി വന്ന് ആമിയെ തിരഞ്ഞു. പുറത്ത് കാത്തിരിക്കുന്ന അവളുടെ അടുത്തേക്ക് ചെന്നു.

“എടി.. എന്ത് പറ്റി..”

“ഓഹ് വന്നോ..? എത്ര നേരമായി..”  അവൾ മുഖം കെറുവിച്ചു.

“നീ വാ... ബോസ്സ് ഇപ്പോ വരും..”

അതും പറഞ്ഞവൻ അവളെയും കൂട്ടി ലിഫ്റ്റിറങ്ങി പാർക്കിങ്ങിലേക്ക് നടന്നു.

“പറയെടി.. എന്തു പറ്റി..?”

“ശ്രീ ഉച്ചക്ക് പോയി. റിലേറ്റീവിന് സുഖമില്ല..”

“ഓ..ഞാൻ ശ്രദ്ധിച്ചില്ല..?”

“അതെങ്ങനെയാ..ബോസ്സിന്റെ കേബിനിൽ നിന്ന് പുറത്തിറങ്ങിയാലല്ലേ കാര്യങ്ങൾ അറിയൂ..”

അവൾ ദേഷ്യത്തോടെ പറഞ്ഞു.

“നീ എന്തെ പോകാഞ്ഞേ..?”

“എന്നെ കൂട്ടിയില്ല...”

“മ്മ് കയറ്...”

അവൻ കാറിന്റെ വാതിൽ തുറന്ന് കൊടുത്ത് അവളെ കയറ്റി. അവനും കയറി വണ്ടിയെടുത്തു.

“നിനക്ക് വേഗം പോണോ..?”

“ആ പോണം...”

“എടി ദേഷ്യമാണോ..? ബോസ്സിന്റെ കേബിനിൽ നിന്ന് വിചാരിച്ചത് പോലെ ഇറങ്ങാൻ പറ്റണ്ടേ എനിക്ക്..”

“ഞാൻ എത്ര കാത്തിരുന്നു..?”

“സോറിയാമി...”

“ങും...”

“നമുക്കൊരു ചായ കുറിച്ചിട്ട് പോകാം..?”

“എനിക്കെന്തോ ഒരു വയ്യായ്ക പോലെയുണ്ട്..”

“എങ്കി ഉറപ്പായും കുടിക്കാം..”

അവളൊന്നും മിണ്ടിയില്ല. അവൻ റോഡരികിലെ പ്രൈവസി കിട്ടുന്ന ടീ ഷോപ്പുകൾ നോക്കി പതുക്കെ പോയി. ഒന്ന് കണ്ടുപിടിച്ച് കാറൊതുക്കി.

“എടി വാ..”

അവൾ അനങ്ങിയില്ല. മുഖം കെറുവിച്ച് കണ്ണെടുത്തു.

“പൊന്നേ... എന്റെ പൊന്നും കുടമേ വാ..”

അതിനും ഒന്നും മിണ്ടാതെ കള്ളപ്പിണക്കം നടിക്കുകയാണ് പെണ്ണ്. കണ്ണുകൾ ചുരുക്കിയ ചൊടിച്ച ഭാവം കണ്ടപ്പോൾ തന്നെയവനത് മനസ്സിലായി.

“ഒന്ന് വാ ആമി...”

അവന്റെ യാചന കേട്ട് കൊഞ്ചലടങ്ങിയ മുഖത്ത് പെട്ടെന്ന് ചിരി വരും എന്ന നിലയിലായിരുന്നു അവൾ. സുഖമുള്ള നുള്ള് കവിളിൽ കിട്ടിയതോടെ ആമി പുഞ്ചിരിച്ച് പുറത്തിങ്ങി. അവന്റെയൊന്നിച്ച് കോഫിഷോപ്പിലേക്ക് കയറി.

💬 Comments

View all comments