0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6619

അകലം കാണിച്ചാൽ പെണ്ണ് പുറകെ വരുമെന്ന് മുൻപേ മനസിലാക്കിയതാണ്.

പക്ഷെ ശ്രീ അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചുകൊണ്ടിരിന്നു. മനസ്സിന്റെ നിലയുറക്കാത്ത അവസ്ഥയിൽ റിതിന്റെ കരുതലും അവൾ വല്ലാതെ ആഗ്രഹിച്ചു. അടുത്തിടെ അനുഭവിച്ച റിതിന്റെ അസാമീപ്യം തന്നോടൊരു താല്പര്യക്കുറവ് ഉള്ളത് പോലെ ആമിക്ക് തോന്നിച്ചു. അതവൾക്ക് ഉൾക്കൊള്ളനായില്ല. വിശേഷ ദിവസവും ഞായറാഴ്ചയും ഉൾപ്പെട്ട ലീവ് ദിവസങ്ങളോട് കൂടി ആമിയുടെ പീരിയഡ്‌സ് ദിവസങ്ങൾ കഴിഞ്ഞു.

പ്രൊജക്റ്റ്‌ വർക്കുകൾ തീർന്നത് കൊണ്ട് അടുത്ത ദിവസം ഓഫീസിൽ അധികം തിരക്കൊന്നും ഉണ്ടായില്ല. പക്ഷെ റിതിന് ബോസ്സ് ഏൽപ്പിച്ച കുറച്ചു മീറ്റിംഗുകൾ ഉണ്ടായിരിന്നു. അത്കൊണ്ട് ഉച്ചക്ക് ശേഷമാണ് റിതിനും ബോസ്സും ഓഫീസിൽ വന്നത്.

അമ്മാവനെ വീണ്ടും ആശുപത്രിയിൽ  അഡ്മിറ്റ്‌ ചെയ്തെന്ന വാർത്തയറിഞ്ഞ് ശ്രീക്ക് വീണ്ടും ഉച്ചക്ക് ലീവ് എടുത്ത് പോകേണ്ട അവസ്ഥ വന്നു. ആമിയെ കൂട്ടിയിരുന്നില്ല. അതിലവൾക്ക് പരിഭവവും ഉണ്ടായില്ല.

ഭർത്താവ് ഇല്ലാത്തത് കൊണ്ട് തന്നെ ശ്രദ്ധിക്കാൻ വേറെ ആളില്ല എന്ന് മനസിലാക്കിയ ആമി ഉച്ചക്ക്‌ ശേഷം ഉണ്ടായ വർക്ക് വേഗം തീർത്തു. ഓഫീസ് ടൈം തീരുന്നതിനു അഞ്ചു മിനുട്ട് മുൻപേ റിതിന്റെ കേബിനിലേക്ക് ചെന്നു. കടുംനീല സാരിയും കട്ടിയുള്ള വെള്ള ബ്ലൗസ്സുമാണ് അവൾ ഉടുത്തിരുന്നത്.

ഡോർ തുറന്നു വരുന്ന ആമിയെ കണ്ടപ്പോൾ റിതിന് നല്ല സന്തോഷം തോന്നി. കാരണം ശ്രീ ഉച്ചക്ക് ശേഷം ലീവ് ആയത് കൊണ്ട് അവളെ കൊണ്ടു വിടാനുള്ള തന്ത്രം അവൻ മെനഞ്ഞിരുന്നു. അതവതരിപ്പിക്കൻ ആമിയെ വിളിക്കാൻ നിക്കുമ്പോഴാണ് അവളുടെ വരവ്. പക്ഷെ പെണ്ണിന്റെ ദേഷ്യത്തോടെയുള്ള വരവ് കണ്ടപ്പോൾ അവനൊന്നു പകച്ചു.

“ആമി..”

“ആമിയല്ല കൂമി...”

“ദേഷ്യത്തിലാണോടി..??”

“ഏട്ടനെന്താ പറ്റിയെ..?”

അവനുദ്ദേശിച്ച ചോദ്യമായിരുന്നു അത്.

“എന്റെ പൊന്നേ.. നിന്റെ വായിൽ എപ്പോഴും ഇതേ വരുവുള്ളോ..??”

“പിന്നെ..?”

“നീ ആദ്യം ഒന്നിരിക്ക്...”

അവളത് കേൾക്കാതെ ശാട്യത്തോടെ കയ്യും കെട്ടി നിന്നു. അവൻ എഴുന്നേറ്റ് ആമിയുടെ അടുത്തേക്ക് ചെന്ന് ചുമലിൽ പിടിച്ച് ചെയറിൽ ഇരുത്തിച്ചു.

“എടി പെണ്ണേ എന്റെ മനസ്സിൽ പോലും തോന്നാത്തത് പറഞ്ഞാൽ ദൈവം കോപിക്കും കേട്ടോ..”

“പിന്നെന്താ കഴിഞ്ഞ ദിവസങ്ങളിലൊന്നും എന്നെ നോക്കാഞ്ഞേ..? സംസാരിക്കാഞ്ഞേ..?”

കൊച്ചു കുട്ടികളുടെ പരിഭവം പറച്ചിൽ

💬 Comments

View all comments