Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
കയറി വശം തിരിഞ്ഞിരുന്നു. വണ്ടി ഓടി തുടങ്ങി. അതോടൊപ്പം കടുത്ത കുറ്റബോധവും അവൾക്ക് തോന്നിത്തുടങ്ങി.
ഉറങ്ങുന്നതിനു മുൻപ് സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഇപ്പോൾ കഴിഞ്ഞ കാര്യങ്ങളടക്കം ശ്രീയോട് തുറന്ന് പറയാൻ അവൾ കണക്കു കൂട്ടിയിരുന്നു. അപ്പോഴാണ് അവന്റെ ചോദ്യം വന്നത്.
“എന്തായിരുന്നു മീറ്റിംഗിൽ പറഞ്ഞത്..?”
മനസ്സിൽ നുറുങ്ങുന്ന കാഴ്ചകളും ഒന്നും സംഭവിക്കാത്ത പോലെയുള്ള അവളുടെ ഇരുത്തവും ശ്രീക്ക് പിടിച്ചില്ല.
“ആവോ... കോണിഷ്ട്ട് പിടിച്ച പ്രൊജക്റ്റ് ആണ്.”
“റിതി എന്ത് പറയുന്നു..?”
“എന്തൊക്കെയോ പറയുന്നുണ്ട്..”
“സത്യം പറയ്... മീറ്റിങ് വേഗം തീർന്നില്ലേ...?”
“ഇല്ല.. എന്തെ..?”
“ദൃശ്യയും നവനീതും നേരത്തെ പോകുന്നത് ഞാൻ കണ്ടിരുന്നു.”
“ഏഹ്..”
അത് കേട്ടവൾ നന്നായി ഞെട്ടി. ഞാൻ മാത്രം ഞെട്ടിയാൽ പോരല്ലോ. വിളറി വന്ന അവളുടെ മുഖം മങ്ങുന്നത് മിററിൽ കൂടി ശ്രീ കാണുന്നുണ്ട്.
“എന്തെ ഒന്നും പറയാനില്ലേ...?”
ആമി മൗനമായിരുന്നു. കുറച്ച് കഴിഞ്ഞ് എങ്ങലുകൾ അവന്റെ കാതുകളിൽ കേട്ടു. അവൾ കരയുവാണെന്ന് മനസിലായപ്പോൾ അവൻ വണ്ടി ഒതുക്കി തിരിഞ്ഞു നോക്കി. നീണ്ടടഞ്ഞ കുപ്പി ചില്ല് കണ്ണുകളിൽ വെള്ളം തുടം കെട്ടി ഒഴുകിയിരുന്നു.
“ആമി... നി കരയാൻ വേണ്ടി പറഞ്ഞതല്ല... നീ കണ്ണ് തുടക്ക്...ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.. ഞാനറിയാതെ ഒരു കളിയും വേണ്ടെന്ന്.. എല്ലാം എന്നോട് പറയണമെന്ന് പറഞ്ഞിട്ടില്ലേ...?”
അവളൊന്നും മിണ്ടാനാവാതെ ഏങ്ങലടക്കാൻ ശ്രമിക്കുകയാണ്. എനിക്ക് അനുകമ്പയും തോന്നുന്നില്ല. കാരണം എന്റെ ഫീലിങ്സും അങ്ങനെ ആയിരുന്നു. പക്ഷെ അവൾ കൂടുതൽ നേരം കരയുന്നത് കാണാനും വയ്യാത്തത് കൊണ്ട് ഞാൻ തുടർന്നു.
“ഇങ്ങനെയൊക്കെ ആകുമ്പോൾ എനിക്കുമില്ലേ സങ്കടം.. കുറച്ചു കാര്യങ്ങൾക്കൊക്കെ ഞാൻ സമ്മതിച്ചതുമല്ലേ.. അപ്പോ എന്റെ വിശ്വാസം നഷ്ടപ്പെടുത്തിയാൽ നമ്മൾ എങ്ങനെയാ മുന്നോട്ട് പോവുക..?”
“സോറി...”
“എപ്പോഴും സോറി പറഞ്ഞാൽ എങ്ങനെയാ ആമി...?”
“ഒരു അവസരം കൂടെ തരുമോ..?
“വിശ്വസിക്കാമോ..?”
“ആ.. പ്ലീസ് ഏട്ടാ.. എന്നോട് ക്ഷമിക്ക്...”
എങ്ങലടങ്ങിയ ഇടറിയ സ്വരത്തിൽ അവൾ യാചിച്ചു.
“ക്ഷമിക്കാം.. പക്ഷെ എന്റെ ഇഷ്ടത്തെ നീ മുതലെടുക്കരുത്.”
“ഇല്ല.. ഇത്തവണത്തെക്ക് മാപ്പ് താ...”
“മ്മ് സാരില്ല...”
“എന്റെ മുഖത്തു നോക്കി പറയ് ക്ഷമിച്ചു ന്ന്..”
“ക്ഷമിച്ചു.”
അപ്പോഴാണ് അവളുടെ മുഖത്ത് ഒരു ആശ്വാസം പോലെ പ്രതീതമായത്. അവൻ വണ്ടിയെടുത്തു. പ്രായശ്ചിത്തം പോലെ അവളവനെ ഒരു കൈകൊണ്ടു പുണർന്നു. ആ റോഡ് നാല്മുക്ക് എത്തുന്നത് വരെ അവർ മൗനമായിരുന്നു. വണ്ടി ഇടത്തോട്ടേക്ക് തെറ്റിയപ്പോൾ ആമി പതറിപ്പോയി. കണ്ണുകളിൽ വീണ്ടും വെള്ളം നിറയുന്നത് സഹിക്കാതെ വീണ്ടും ഏങ്ങിക്കൊണ്ട് അവനെ
💬 Comments
View all comments