Chapter Title : ശ്രീയുടെ ആമി 6 [ഏകലവ്യൻ]
പതിയെ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചപ്പോൾ കാലുകൾ നിലത്ത് ഉറച്ചില്ല. കണ്ണുകളും പൊരുത്തപ്പെട്ടില്ല. പതിയെ മുന്നോട്ട് നടന്നു. ഓഫീസിലെ രണ്ടു പേര് തന്നെ പോലെ ഓഫായി കിടക്കുന്നത് കാണുന്നുണ്ട്.
“ഇവരും ഓഫായിരുന്നോ..?”
ചെറുതായി തോന്നിയ തലവേദനയിൽ നെറ്റിയിൽ കൈവച്ച് അവൻ ചോദിച്ചു. ആമി ഒന്നും മിണ്ടാതെ താഴെക്കിറങ്ങി. അവൻ വേറൊന്നും ചോദിക്കാൻ നിന്നില്ല. ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴും അവർ മൗനമായിരുന്നു. അപ്പോഴാണ് ദൃശ്യയുടെ കോൾ വരുന്നത്. ആമി കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി. അവളുടെ സംസാരങ്ങൾക്ക് ശ്രീ ചെവിയോർത്തു.
“ആ എടി കുഴപ്പമൊന്നുമില്ല..”
“വീട്ടിലേക്ക് പോകുന്നു.”
“ഓക്കെയാണ്..”
“മ്മ്.. ഞാൻ രാവിലേ വിളിക്കുമ്പോഴാ എഴുന്നേൽക്കുന്നെ..”
“പിന്നല്ലാതെ... നീ താഴെ റൂം എടുത്ത് തന്നില്ലായിരുന്നെങ്കിൽ പെട്ട് പോയേനെ.. കുടിയൻ മാർക്ക് എവിടെയും കിടക്കാം.”
അത് കേട്ടപ്പോൾ ശ്രീക്ക് ഇളിഭ്യത തോന്നി.
“ഇല്ലെടി..”
“പോകും.”
“ഓക്കെ.. വീട്ടിലെത്തിയിട്ട് വിളിക്കാം.”
“ഓക്കെ..”
അവൾ കോൾ കട്ട് ചെയ്ത് ഫോൺ പേഴ്സിൽ വച്ചു. അൽപനേരം കൂടെ മൗനം തുടർന്നപ്പോൾ അവന്റെ വിളി.
“ആമി..”
“എടി.. സോറി...”
“സോറിയൊന്നും വേണ്ട..”
പിന്നെ അവന് ഒന്നും മിണ്ടാനായില്ല. അര മണിക്കൂർ കൊണ്ട് അവർ വീടെത്തി. ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷവും അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറി പോയി. ശ്രീക്ക് വല്ലാതെ കുറ്റബോധം തോന്നി. അവളോട് ഇന്നലെ സംസാരിച്ച കാര്യവും. താൻ അടിച്ചു ഓഫായതും അവളെ ഒറ്റക്കാക്കിയതും എല്ലാം ഓർത്തിട്ട്. കൂടെ തലവേദനയും വന്നപ്പോൾ കുറച്ച് നേരം കിടക്കാൻ ശ്രമിച്ചു. അത് ഉറക്കത്തിലേക്കും വഴുതി. സോഫയിൽ കിടന്ന് ആമിയും കുറച്ചു നേരം മയങ്ങി. സമയം ഒൻപത് മണി ആവുമ്പോഴാണ് ഓഫീസിലേക്ക് പോകാൻ ആമിക്ക് റെഡി ആവാൻ കഴിഞ്ഞത്. നീല ടോപ്പ് ആണ് വേഷം. പക്ഷെ പാന്റ് ലെഗ്ഗിൻസ് ആയിരുന്നു. ആദ്യമായാണവൾ ഓഫിസിലേക്ക് ലെഗ്ഗിൻസ് ഇടുന്നത്. സൈഡ് ബാഗ് തോളിൽ തൂക്കി ശ്രീയെ വിളിക്കാൻ നടന്നു.
“ഏട്ടാ... ഏട്ടാ....”
എണീക്കാഞ്ഞപ്പോൾ അവളവനെ തട്ടി വിളിച്ചു. ശ്രീയുടെ ഉറക്കം ഞെട്ടി.
“ഏട്ടൻ ഓഫീസിലേക്ക് വരുന്നില്ലേ..?”
“ങ്ങേ..?”
“ഓഫീസിലേക്ക് വരുന്നില്ലേ ന്ന്..”
“വൈകിയില്ലേ..? പോകുന്നുണ്ടോ..?”
“ആ..”
“എനിക്ക് നല്ല തല വേദന
💬 Comments
View all comments