Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
വേദനയാക്കല്ലേ ആമി..”
“പിന്നെ.. എനിക്ക് നല്ല ദേഷ്യം വന്നു..”
“മ്മ്..”
“സോറി ട്ടൊ...”
“ആ ഞാൻ വരവ് വച്ചു..”
അവളവനെ മുറുക്കെ പിടിച്ചിരുന്നു. വീട്ടിലെത്തിയപ്പോൾ വളിഞ്ഞ ചിരി കാണിക്കുയാണ് പെണ്ണ്. താൻ ദേഷ്യപ്പെടാതിരിക്കാനുള്ള സോപ്പാണെന്ന് അവനപ്പഴേ മനസിലായി. അവളെയൊരു കുറുമ്പ് നോട്ടം നോക്കി റൂമിലേക്ക് പോയി.
“ഹൊ..രക്ഷപ്പെട്ടു..”
പിറുപിറുത്തു കൊണ്ട് അവളും പുറകെ പോയി. രാത്രി ഒൻപതു മണിയാകുമ്പോഴാണ് ശ്രീയുടെ ഫോണിൽ വരുണിന്റെ കോൾ വരുന്നത്.
“ഹലോ..”
“ആ ശ്രീയേട്ടാ ചേച്ചിയുണ്ടോ അടുത്ത്..?”
“ഉണ്ട്..”
പാത്രങ്ങളിൽ സോപ്പിന്റെ പത പിടിപ്പിക്കുന്ന ആമിയെ നോക്കിക്കൊണ്ടവൻ പറഞ്ഞു. ആരാണെന്നുള്ള ആംഗ്യത്തിൽ അവൾ പുരികം പൊക്കി.
“എങ്കി അവിടുന്ന് കുറച്ച് മാറി നിക്ക്.. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..”
“മ്മ്..”
ആമിയോട് ഒരു മിനുട്ടെന്ന് കാണിച്ച് അവൻ ഉള്ളിലേക്ക് നടന്നു. അവൾക്കപ്പോഴേ മനസിലായി ആ നാശം പിടിച്ച ചെക്കനായിരിക്കുമെന്ന്. ദേഷ്യത്തോടെ അവളുടെ മുഖം കോടി.
“എന്താടാ കാര്യം പറയ്..”
“ചേട്ടാ.. ചേട്ടന്റെ കുടുംബം തകർക്കാൻ വേണ്ടി പറയുന്നതല്ല. ഞാൻ കണ്ട കാര്യം പറയാം.”
ശ്രീക്ക് കാര്യം പിടികിട്ടി.
“മ്മ്.. പറയ്..”
വരുൺ അവിടെ കണ്ട കാര്യം ശ്രീയോട് പറഞ്ഞു കൊടുത്തു. അവനെല്ലാം മൂളി കേട്ടു കൊണ്ടിരുന്നു.
“എടാ.. അത് നിനക്ക് തോന്നിയതാവും. അവളെ എനിക്കറിയില്ലേ..”
“ചേട്ടന് അത്രക്ക് വിശ്വാസം ഉള്ളത് കൊണ്ടാണ്. ഇല്ലെങ്കിൽ ചേച്ചിയെ ഒന്ന് ശ്രദ്ധിക്ക് അപ്പൊ മനസിലാവും.”
“മ്മ്.. ഞാൻ നോക്കാം..”
“പിന്നെ ചേട്ടാ.. എന്റെ ജോലിക്ക് എന്തെങ്കിലും പണി കിട്ടുമോ..? പണി പോകുമോ..?”
“ഇല്ല.. ഞാൻ നോക്കാം..”
“ഓക്കെ ചേട്ടാ.. പറഞ്ഞത് മനസിൽ വച്ച മതി കേട്ട.. ചോദിക്കാനൊന്നും പോവേണ്ട..”
“ഹ. ഇല്ലെടാ.. എന്നാ ഓക്കെ..”
ഈ പെണ്ണിനെക്കൊണ്ട്..അവൻ പിറുപുറത്തു കൊണ്ട് ആമിയുടെ അടുത്തേക്ക് ചെന്നു. അവളുടെ ഭാവവും ശ്രീയുടെ വാക്കുകൾ സ്വീകരിക്കാനെന്ന വണ്ണം താഴ്ന്നിരുന്നു.
“എടി..”
“ഉം..”
“കാര്യമൊക്കെ കാര്യം തന്നെ.. പക്ഷെ ചെയ്യുന്നത് സ്വകാര്യ ഭാവമുള്ള പ്രവർത്തികളാണ്. അതിന് അതിന്റേതായ ശ്രദ്ധ കൊടുക്കണം..”
അവനല്പം കടുപ്പിച്ചു പറഞ്ഞു
“ഉം.. അവനെന്താ പറഞ്ഞേ..?”
“കണ്ടത് പറഞ്ഞു..”
“അവനെന്തു കണ്ടെന്നാ..?”
“ഇനി അതാണോ കുറ്റം..? നിനക്ക് ക്യാബിൻ ഡോർ
💬 Comments
View all comments