Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]
രണ്ടു പേരും റിതിനെ അന്വേഷിക്കുന്നുമുണ്ട്. കുറച്ച് നേരം കൂടെ അവനെ നോക്കി കാണാഞ്ഞപ്പോൾ ദൃശ്യയും നവനീതും ഡിജെയിൽ പങ്കെടുക്കാൻ ആമിയെ നിർബന്ധിച്ചു. മടി കാരണം അവൾ അനങ്ങിയില്ല. ആൾക്കൂട്ടം കലർന്നതോടെ അവരെയും കാണാതായി. ഒറ്റപ്പെട്ടു പോയ ആമി റിതിനെ തിരയുകയായിരുന്നു. പെട്ടെന്ന് അവളുടെ പുറകിൽ ഞെട്ടിക്കുന്ന ശബ്ദത്തോടെ റിതിൻ പ്രത്യക്ഷപ്പെട്ടപ്പോൾ അവൾ പേടിച്ച് അവനെ അടിക്കാനോങ്ങി.
“കാലമാടാ..”
അവൻ ചിരിച്ചു കൊണ്ട് തുടർന്നു.
“നീയെന്താ ഇങ്ങനെ മാറി നിൽക്കുന്നെ??”
“ഒന്നുല്ല... നമ്മളോടൊപ്പം വന്നവരൊക്കെ എവിടെ??”
“ദാ അവരൊക്കെ എൻജോയ് ചെയ്യുന്ന കണ്ടില്ലേ..”
ആൾക്കൂട്ടത്തിൽ അവൻ ദൃശ്യയെയും നവനീതിനെയും കാണിച്ചു കൊടുത്തു. തന്നോട് പറയാതെ അവർ പോയതിൽ അവൾക്കവരോട് ദേഷ്യം വന്നു. ശേഷം റിതിയോട് തുടർന്നു.
“ബോസ്സ് എവിടെ?”
“അയാൾ അപ്പുറത്ത് എവിടെയോ ഉണ്ട്..”
“മ്മ്..”
“ആമി നീ ആദ്യമായിട്ടാണോ??”
“മ്മ്..”
“കമ്പനിയുടെ പ്രൊജക്റ്റ് ഹെഡ് ആയിട്ട് നീ ഒന്നിലും പെടാതെ ഇങ്ങനെ മാറി നിൽക്കുന്നത് നാണക്കേടാണ് ട്ടൊ..”
“ഓ പിന്നേ..”
“എങ്കി നമുക്ക് അങ്ങോട്ട് മാറിയിരുന്നാലോ..?”
“ആ..”
അവൻ അവളെയും കൊണ്ട് ഫുഡ് ബോഫെ വച്ചതിനു അടുത്തുള്ള സോഫയിൽ ചെന്നിരുന്നു. അകലം പാലിച്ചാണ് ഇരുന്നത്. ഫുഡിന്റെ സമയം ആകാത്തത് കൊണ്ട് അവിടെയുള്ള മഞ്ഞ വെളിച്ചം ഒഴിച്ചാൽ ബാക്കിയൊക്കെ ഡാർക്ക് ഷെയ്ഡ് ഉള്ള വെളിച്ചങ്ങൾ മിന്നി മറയുന്നുണ്ട്. അവൻ അവളറിയാതെ കുറച്ച് നേരം അവളെ ശ്രദ്ധിച്ചു. എന്തൊരഴകാണ് പെണ്ണിന്..!
“ആമി ഞാൻ പറഞ്ഞ കാര്യം എന്തായി..?
അവൻ കുറച്ച് അടുത്തു കൊണ്ട് പറഞ്ഞു. അതവൾക്ക് ഒരൽപം പേടിയായി.
“അത് നടക്കില്ല റിതിയേട്ടാ..”
“എന്താ കാര്യം..?”
“അവൾ ഒന്നും മിണ്ടിയില്ല..”
💬 Comments
View all comments