Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]
“പറ പെണ്ണേ.. എന്തെങ്കിലും ഇല്ലാതെ ഇങ്ങനെ അവോയ്ഡ് ചെയ്യേണ്ടേ കാര്യമില്ലലോ..”
“ഞാൻ അവോയ്ഡ് ഒന്നും ചെയ്തില്ല..”
“എങ്കി പറ.. എന്നെ ഇഷ്ടപ്പെടാതിരിക്കാൻ എന്താ കാര്യം??”
“ഇഷ്ടമില്ലെന്ന് പറഞ്ഞില്ലല്ലോ..”
“ഇഷ്ടമാണെന്നും പറഞ്ഞില്ലാലോ..”
“മ്മ്..”
“അപ്പോ അതിനെ തടസ്സപ്പെടുത്തുന്ന എന്തോ കാര്യം ഉള്ളിലുണ്ട് അത് പറ..”
ആ സമയം അവരുടെ ടീം മേറ്റ് ദൃശ്യ ഇവരെ കണ്ട് അടുത്തേക്ക് വന്നു.
“ഹേയ് ആമി.. നീയെന്താ ഇവിടെ ഇരിക്കുന്നെ?? കമോൺ..”
അവൾ ചോദിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു.
“ആഹ റിതിയും ഉണ്ടോ.. വാ മാൻ.. രണ്ട് സ്റ്റെപ്പ് ഇടാം..”
“ആ ഞാൻ വരാം..”
“കമോൺ ആമി..”
“അവൾക്ക് ഇതൊന്നും പരിചയമില്ലെടി. ഇവിടെ ഇരിക്കുന്നത് കണ്ട് കമ്പനി കൊടുക്കാം എന്ന് കരുതി വന്നതാ..” റിതിൻ കയറി പറഞ്ഞു.
“എന്താ ആമി.. ഇങ്ങനെയല്ല ഓരോ കാര്യങ്ങൾ പഠിക്കുന്നെ??”
ആമി എല്ലാം കേട്ട് കൊണ്ട് പുഞ്ചിരിച്ചു ഇരുന്നതേ ഉള്ളു. അപ്പോഴേക്കും ദൃശ്യക്ക് വിളി വന്നു.
“യെസ്.. വൺ മിനുട്ട്.. ഗയ്‌സ് വാ..”
ദൃശ്യ അവരോട് പറഞ്ഞു.
“വരാം നീ ചെല്ല്..”
ആമി പറഞ്ഞത് കേട്ട് ദൃശ്യ അങ്ങോട്ടേക്ക് ചെന്നു.
റിതിനും ആമിയും ഡാൻസിൽ ചുവട് വച്ച് തുടങ്ങുന്ന ആൾക്കാരെ നോക്കിയിരുന്നു. ശേഷമവൻ വീണ്ടും കാര്യത്തിലേക്ക് വന്നു.
“ആമി .. പറയ്.. എന്താ കാര്യം..”
അത് കേട്ട് അവളവനെ നോക്കി ഒരു ദയനീയ ഭാവം കാണിച്ചു.
“എന്താ രണ്ടിന് പോണോ??”
“ചി..”
അവന്റെ കയ്യിൽ ചിരിച്ചു കൊണ്ടൊരു അടി കൊടുത്തു.
“എന്നാൽ പറയ്..”
മറുപടി പറയാതെ അവൾ മൗനം പാലിച്ചിരിക്കുന്നത് കൊണ്ട് റിതിൻ ഓരോന്ന് ചോദിക്കാൻ തുടങ്ങി.
💬 Comments
View all comments