Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]
“നീ ലെസ്ബിയൻ ആണോ?”
“ശ്ശെ..”
അവൾ വീണ്ടും അവനൊരു കുത്ത് കൊടുത്തു.
“പിന്നെ വേറെ ലവ് ഉണ്ടോ??”
പ്രതീക്ഷിച്ച ചോദ്യമാണെങ്കിലും അവൾക്കൊരു കുത്തൽ വന്നു. ഇനി ലവ് ഉണ്ടെന്ന് പറഞ്ഞാൽ റിതിന്റെ ഇപ്പോഴുള്ള പെരുമാറ്റം മാറുമോ എന്നൊരു ഭയത്തെ അവൾ ഉൾക്കൊണ്ടു. കാരണം അവൾക്കും അവനെ ഇഷ്ടമാണ് എന്ന ഉൾബോധം...! പക്ഷെ ലവ് ഉണ്ടെന്ന് പറഞ്ഞേ പറ്റു ഇല്ലെങ്കിൽ ഞാൻ സ്നേഹിക്കുന്ന ശ്രീയോട് കാണിക്കുന്ന വഞ്ചനയാകും.
“പറയ് വേറെ അഫ്ഫയർ ഉണ്ടോ ന്ന്??”
“മ്മ്..”
“ആരാ ആൾ?”
അവളവനെ നോക്കി.
“പറയ്.. ആരാ?”
“ശ്രീയാണോ??”
കണ്ടു പിടിച്ചത് പോലെ ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി കൊണ്ട് അവനെ തന്നെ നോക്കി..
“ആണോ??”
“മ്മ്..”
“സത്യം??”
“ആ..”
“എത്ര ആയി??”
“വൺ ഇയർ”
“വൗ..”
റിതിൻ ഒരു നെടുവീർപ്പോടെ അവളുടെ മുഖത്തു നിന്നും കണ്ണെടുത്ത് ഡാൻസ് ചെയ്യുന്നവരിലേക്ക് കണ്ണ് നട്ട് കാലിൽ കാലെടുത്ത് വച്ച് നേരെ ഇരുന്നു. അവന്റെ മൂഡ് മങ്ങിയത് മനസ്സിലായ അവൾക്ക് വല്ലാതെയായി.
“മതിയായില്ലേ?? ഇപ്പോൾ ഇഷ്ടം ഓക്കെ പോയില്ലേ??”
സങ്കടവും ദേഷ്യവും കലർന്ന വികാരത്തോടെ അവൾ ചോദിച്ചു. ആ ചോദ്യം റിതിനു ഒരു അമ്പരപ്പായിരുന്നു. പെണ്ണിന് തന്നോട് ഇഷ്ടമുണ്ടെന്ന് സൂചിപ്പിക്കുന്ന സിഗ്നൽ.
“ആര് പറഞ്ഞു??”
അത് കേട്ടപ്പോൾ ആമി യുടെ കണ്ണുകൾ വിടർന്നത് പോലെ..
“പിന്നെ??”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്റെ ഇഷ്ടം കുറഞ്ഞിട്ടൊന്നുമില്ല..”
“റിലേഷൻ ഉണ്ടെന്നറിഞ്ഞാൽ പിന്നെ ആ പെണ്ണിനെ എങ്ങനെ ഇഷ്ടപ്പെടാനാകും?”
“അതിനെന്താ.. സ്നേഹം ഒരാൾക്ക് മാത്രമേ കൊടുക്കാൻ പാടുള്ളു എന്നുണ്ടോ??”
“അയ്യേ...”
അൽപനേരം അവരൊന്നും മിണ്ടിയില്ല. അവളെ ഒരു വല്ലായ്മ
💬 Comments
View all comments