Chapter Title : ശ്രീയുടെ ആമി [ഏകലവ്യൻ]
തലയിൽ പുകയുന്ന പലതരം വികാരങ്ങൾ കൊണ്ട് കുടിക്കാൻ വേണ്ടി ഒരാഗ്രഹം തോന്നിയത് കൊണ്ടാവാം അവൾക്ക് ഒന്നും മിണ്ടാനായില്ല. ആ മൗനം കണക്കിലെടുത്ത് റിതിൻ എഴുന്നേറ്റ് പോയി. എവിടെയാണെന്നറിയാത്തത് കൊണ്ട് അവൾ അവനെ തന്നെ നോക്കിയിരുന്നു. വീണ്ടും കയ്യിൽ വൈബ്രേഷൻ അനുഭവപ്പെട്ടപ്പോൾ അവൾ ഫോണെടുത്തു നോക്കി. ശ്രീയുടെ അഞ്ചാറു മെസ്സേജുകൾ. അവളതിന് റിപ്ലൈ അയച്ചു.
“പാർട്ടിയിലാണ് ശ്രീ.. ഞാൻ മെസ്സേജ് അയക്കാം..”
റിതിൻ വരുന്നത് കണ്ട് അവൾ ഫോൺ ലോക്ക് ചെയ്തു വച്ചു. അവൻ രണ്ടു ഗ്ലാസ് ബിയർ കൊണ്ടുവന്നു. അവൾ ഞെട്ടി. ഒരു ഗ്ലാസ് അവനവളുടെ കയ്യിൽ പിടിപ്പിച്ചു.
“കുടിക്ക്.. കുഴപ്പമില്ല..”
“ഏട്ടാ ഇവിടെ വേണ്ട..”
“ഓക്കെ..”
അവനും അതായിരുന്നു വേണ്ടത്. അവനവളെയും കൂട്ടി ബാത്‌റൂമിന് അടുത്തുള്ള ചെറിയ റൂമിൽ കയറി. പാർട്ടിക്ക് വേണ്ട സാധങ്ങളൊക്കെ വച്ച റൂമായിരുന്നു. കൂടാതെ ചെറിയ സോഫ, മിറർ, അലങ്കാര വസ്തുക്കൾ ഒക്കെയുണ്ട്. ആമിയെ സോഫയിൽ ഇരുത്തിയതിനു ശേഷം അവനും ഇരുന്നു.
“ഇങ്ങോട്ട് ആരെങ്കിലും വരുമോ??” അവൾ ആശങ്ക പ്രകടിപ്പിച്ചു.
“വരില്ല.. അതാണ് നിന്നെയും കൊണ്ട് ഇങ്ങോട്ട് തന്നെ വന്നത്. കുടിക്ക്.”
അവളതനുസരിച് വലിയ ഗ്ലാസ് ബിയർ നോക്കി അല്പലപ്പമായി സിപ് എടുത്തു. എല്ലാം ഞാൻ ഡീലാക്കിയിട്ടുണ്ടെന്ന് റിതിൻ മനസ്സിൽ പറഞ്ഞ് പുഞ്ചിരി തൂകി ആമിയെ നോക്കിയിരുന്നു. കയ്പ്പേറിയ ഭാവത്തോടെ അവളവനെ നോക്കി ഷാൾ വച്ച് ചുണ്ടുകൾ തുടച്ചു. മൂഡ് കയറി തുടങ്ങിയ റിതിൻ ബിയർ ഒറ്റ വലിക്ക് കുടിച്ചു തീർത്ത് കീശയിലാക്കി കൊണ്ടു വന്ന അണ്ടി പരിപ്പ് അവൾക്ക് നീട്ടി അവനും കഴിച്ചു.
“ആമി.. എനിക്ക് നിന്നോട് ഇഷ്ടം ഉണ്ട്.
💬 Comments
View all comments