Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
മുഴുവിക്കാൻ വിട്ടില്ല. റിതിന്റെ ഘോര ശബ്ദം തന്നെ കാറിൽ മുഴങ്ങി. ആ ഭീതിയിൽ വേറൊന്നും ചോദിക്കാനാവാതെ അവളുടെ നാവ് താണു. ചോദിച്ചത് കൂടുതലാണെന്നെറിയാം. പക്ഷെ അവന്റെ സ്നേഹം അളക്കാനുള്ള കൂരമ്പായിരിന്നു പ്രയോഗിച്ചത്. പക്ഷെ ഇനിയിപ്പോ ഒന്നും ചോദിക്കാനോ പറയാനോ പറ്റാത്ത അവസ്ഥയായി. നോക്കാൻ പോലും പേടി തോന്നി പോയി അവൾക്ക്. പക്ഷെ എങ്ങനെങ്കിലും മിണ്ടിപ്പിച്ചല്ലേ പറ്റു.
“ഏട്ടാ...”
തെറി പ്രതീക്ഷിച്ചു തന്നെ അവൾ സ്വരം നേർപ്പിച്ച് വിളിച്ചു നോക്കി.
“ഐ സെഡ് ഷട്ട് അപ്പ്...”
ഒരു മയവും ഇല്ല. തീർന്നു..! ഇനി മിണ്ടികിട്ടണമെങ്കിൽ എന്ത് ചെയ്യണമെന്നറിയാതെ അവളുടെ തല പുകഞ്ഞു. കഠിന മൗനം പേറുന്ന അന്തരീക്ഷത്തെയും കൊണ്ട് കാർ അവരുടെ പാർക്കിങ്ങിൽ എത്തി. രണ്ടു പേരും ഇറങ്ങി. ആമിയെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ നടന്നു. അവൾ പകച്ചു കൊണ്ട് പിന്നാലെ കൂടി. ഓഫീസിൽ എത്തുന്നത് വരെയും അവൻ അവളെ മൈൻഡ് ആക്കിയില്ല. പൂച്ചക്കുട്ടി പുറകിൽ വരുന്നത് പോലെ ഏട്ടാന്നും വിളിച്ചു കൊണ്ട് അവൾ പുറകെ പാഞ്ഞു. നൊ രക്ഷ. ഓഫീസിൽ കയറിയാൽ പിന്നെ പുറകെ പോകാൻ കഴിയില്ലെന്ന ചിന്തയിൽ അവൾക്ക് അസ്വസ്ഥത വന്നു.
ക്യാബിൻ ഡോറും ശ്കതമായി അടച്ചു കൊണ്ടാണ് റിതിൻ ഉള്ളിലേക്ക് കയറിയത്. നന്നായി പണി പാളിയെന്ന് കണ്ട ആമി സീറ്റിൽ വന്നിരുന്നു. റിതിന്റെ ഭൂകമ്പമുള്ള പോക്ക് കണ്ട് ദൃശ്യ ആമിയുടെ അടുത്തേക്ക് നീങ്ങി.
“ആമി റിതിക്ക് എന്തു പറ്റി..?”
“അ.. അറിയില്ല.. എന്തോ ടെൻഷൻ..”
“പ്രൊജക്റ്റ് ന്റെ അല്ലല്ലോ..?”
“അല്ല...”
“താങ്ക് ഗോഡ്..”
ദൃശ്യ ശ്വാസമെടുത്ത് അവളുടെ പക്കൽ നിന്നും പോയി.
💬 Comments
View all comments