0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16K

ആമിയുടെ മനസ്സ് വിഷമത്താൽ നീറി. റിതി ഇങ്ങനെയെന്നെ സ്നേഹിക്കുന്നുണ്ടോ എന്നാലോചിച്ച് അവൾക്ക് അതിശയമായിരുന്നു. ശ്രീ അപ്പോഴും മെയിൻ ഡിസൈനറുടെ കേബിനിലാണ്. വർക്ക്‌ തിരക്ക് കാരണം പാവത്തിന് അനങ്ങാൻ പോലും ആവുന്നില്ല. രണ്ടാളുടെ പ്രണയവസ്ഥയിൽ പെട്ടവൾ വീർപ്പു മുട്ടി. റിതിന്റെ ഇന്നത്തെ പ്രകടനം ശ്രീയേക്കാൾ തന്നെ സ്നേഹിക്കുന്നത് പോലെയാണെന്ന് കണ്ടപ്പോൾ അവളുടെ മനസ്സ് തീവ്രമായുലഞ്ഞു.

റിതിൻ വൈകുന്നേരം മീറ്റിങ്ങും വച്ചില്ല. ഒന്നുമുണ്ടായില്ല. തല വേദനയെന്ന് പറഞ്ഞ് നേരത്തെയിറങ്ങി. ആമിക്ക് അത് നോക്കി നിൽക്കാനേ ആയുള്ളു. കണ്ണുകളിൽ വെള്ളം നിറയുന്നു. ആരെയും കാണിക്കാതെ ഇതെങ്ങനെ മറച്ചു പിടിക്കുമീശ്വരാ.. അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. ഫോണെടുത്ത് സോറിയെന്ന് പറഞ്ഞ് റിതിന് കുറേ മെസ്സേജുകൾ അയച്ചു. ഒന്നും ഡെലിവേറെഡ് ആയില്ല. കോൾ ചെയ്തു. സ്വിച്ച് ഓഫാണ്. അത് മനപൂർവമാണെന്ന് അവൾക്ക് മനസിലായി. വീണ്ടും കണ്ണുകളിൽ വെള്ളം നിറഞ്ഞു. മുഖം കഴുകി കേബിനിലേക്ക് വന്ന് വെറുതെ സിസ്റ്റത്തിന്റെ മുന്നിലിരുന്നു. കുറച്ചു കഴിഞ്ഞ് തല വച്ച് കിടന്നു. ദൃശ്യ അന്വേഷിക്കാൻ വന്നപ്പോൾ തല വേദനയെന്ന് പറഞ്ഞൊഴിഞ്ഞു. വല്ലാത്തൊരു അവസ്ഥ. ഓഫീസ് ടൈം കഴിഞ്ഞപ്പോൾ പതിയെ എഴുന്നേറ്റു. ശ്രീ വരുന്നുണ്ട്. ബാത്‌റൂമിലേക്ക് പോകുന്നത് കണ്ടപ്പോൾ അവൾ വേഗം ടവൽ വച്ച് കവിളുകളിലെ നനവ് ഒപ്പിയെടുത്തു. മുടിയൊതുക്കി ബാഗ് റെഡിയാക്കി വച്ചപ്പോഴേക്കും ബാത്‌റൂമിൽ നിന്നിറങ്ങിയ ശ്രീ അവളുടെ അടുത്തേക്ക് നീങ്ങി.

“പെണ്ണേ... പോകാം..?”

അവൾ തലയാട്ടി അവന്റെ കൂടെ പുറത്തേക്ക് നടന്നു.

“എന്തു പറ്റിയെടി ഒരു മൂഡ് ഓഫ്‌..?”

“അറിയില്ല ഒരു തലവേദന പോലെ..”

നടക്കുന്നതിനിടയിൽ അവനവളുടെ തലയിൽ തൊട്ട് പിടിച്ച് ഒരു മുത്തം കൊടുത്തു. ആ സ്നേഹത്തിൽ

💬 Comments

View all comments