0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16K

ഹാപ്പിയാണ് അത് കൊണ്ട് ബോസ്സും. പക്ഷെ അതിലൊരു ഇല്ലീഗൽ കാര്യം റിതിൻ ചെയ്തിരുന്നു. ആമിയോട് പോലും പറഞ്ഞിട്ടില്ല.

കുറേ നിർദ്ദേശങ്ങൾ കേട്ട് ബോസ്സിന്റെ വഴക്കിൽ നിന്നും അവർ മുക്തരായി. ബാക്കിയും കൂടെ പൂർത്തിയാക്കി നൂറു ശതമാനം ഔട്ട്പുട്ട് തരാൻ ബോസ്സ് അവരോട് സമന്വയത്തോടെ ആഹ്വാനിച്ചു. അപ്പോഴാണ് നാല് പേർക്കും ശ്വാസം ഒന്ന് നേരെ വീണത്.

അവൾ വേഗം ചെന്ന് കാര്യങ്ങൾ ശ്രീയോട് പറഞ്ഞു. അവനും നല്ല സന്തോഷമായി. വർക്ക്‌ പ്രെഷറുകളിൽ നിന്ന് മുക്തനാവുകയെന്നത് ഒരു കോർപ്പറേറ്റ് കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന എല്ലാവർക്കും മനസിലാകുന്ന കാര്യമാണ്. അത് തന്നെയാണ് അവരുടെ സന്തോഷത്തിന്റെ മാറ്റ് കൂട്ടിയത്.

ഉച്ച വരെയും റിതിൻ ബോസ്സിന്റെ കേബിനിൽ തന്നെയായിരുന്നു. ആമിയും ശ്രീയും ഒരുമിച്ച് ലഞ്ചിനു കയറി.

“എടി..ഇപ്പൊ ഒന്ന് ശ്വാസം വിടാൻ കഴിഞ്ഞല്ലെ.?”

“ഹൊ.. പിന്നല്ലാതെ.. റിതി അതൊക്കെ എങ്ങനെ ഒപ്പിച്ചെന്ന് എനിക്ക് പോലുമറിയില്ല.”

“അവൻ നല്ല സ്മാർട്ട്‌ ആണ്.. കണ്ടാൽ അറിയില്ലേ..”

“മ്മ്...”

ആമി പുഞ്ചിരിച്ച് മൂളിയത് ശ്രീ ശ്രദ്ധിച്ചു.

“കാമുകനെ വിശേഷിപ്പിക്കുമ്പോൾ കാമുകിയുടെ മുഖത്ത് അസ്സല് പുഞ്ചിരിയാണല്ലോ...?”

“ഓ...”  അവൾ ചുണ്ട് കോട്ടി.

“ഏയ്‌.. അത് സ്വഭാവികമാണ്. ഞാൻ പറഞ്ഞെന്നെ ഉള്ളു..”

“ഒന്ന് പോയേ ഏട്ടാ..”

“ഇത്തവണ ബോസ്സിന്റെ വക ട്രീറ്റ് ഒന്നുല്ലേ..?”

“അതിന് കംപ്ലീറ്റ് ഒന്നുമായില്ലല്ലോ..”

“പക്ഷെ സക്സസ് അല്ലേ..? ബാക്കിയുള്ളതൊക്കെ റിതിൻ റെഡി ആക്കും. അവനുമില്ലേ നിന്നെയൊന്നു അടുത്ത് കിട്ടാത്തതിന്റെ വികാരം.”

“ശ്ഹ്... എന്റേട്ടാ...”

“എന്താടി..?”

“ഇപ്പോ നാക്കിനു തീരെ എല്ലില്ലാണ്ടായി..”

പറയുമ്പോഴും അവളുടെ ദ്വിതീയ ഭാവം ശ്രദ്ധിച്ചിരുന്ന ശ്രീ പുഞ്ചിരിച്ചു കൊണ്ട് തുടർന്നു.

“എടി പിന്നെ.. ഉച്ചക്ക്

💬 Comments

View all comments