0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16.1K

ശേഷം ഞാൻ ലീവിയിരിക്കും കെട്ടാ...”

“ങ്ങേ.. എന്തു പറ്റി..?”

“അമ്മാവൻ വിളിച്ചിരുന്നു. സുഖമില്ലെന്ന് അറിയിച്ചു. ആകെ ബന്ധുവെന്ന് പറയാൻ എനിക്ക് അയാളല്ലേ ഉള്ളു..”

“ഞാൻ വരണോ..?”

“വേണ്ട... നീ വർക്ക് കഴിഞ്ഞ് നേരെ വീട്ടിലേക്ക് പോരെ..”

“ഞാനും വരാം ഏട്ടാ.. ഒറ്റക്ക് പോകേണ്ട..”

ചെറിയൊരു മൗനത്തിനു ശേഷം അവൾ പറഞ്ഞു.

“ഏയ്‌ വേണ്ടെടി.. വേണമെങ്കിൽ ഞാൻ തന്നെ നിന്നോട് പറയില്ലേ.. ഞാനൊന്നു പോയിട്ട് നോക്കട്ടെ സ്ഥിതിയെന്താണെന്ന്.”

“എന്താ എന്നേം കൂടെ കൂട്ടിയാൽ..?”

“എന്തിനാടി രണ്ടു പേര് ലീവ് എടുക്കുന്നെ..? അത്രക്കുള്ളതൊന്നും ഉണ്ടാവില്ല.. ഞാനൊന്ന് പോയി നോക്കട്ടെ ആദ്യം.”

“മ്മ്..”

അവർ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. വർക്കുകളൊക്കെ ഏകദേശം തീർത്തത് കൊണ്ട് രണ്ടു മണി ആയപ്പോഴേക്കും ശ്രീ ലീവ് കൊടുത്തിറങ്ങി. അവൻ പോകുന്നത് കണ്ടപ്പോൾ ആമിക്കൊരു വല്ലായ്മ തോന്നി. ഞാനും വരാമെന്ന് പറഞ്ഞതല്ലേ.. എന്നെ കൂട്ടാഞ്ഞിട്ടല്ലേ.. അവൾ പിറുപിറുത്തു.

സമയം നീങ്ങുന്നതിനനുസരിച്ച് എല്ലാവരുടെയും കണ്ണുകൾ മുൻപിലെ കമ്പ്യൂട്ടറിലും കൈകൾ കീ ബോഡിലും മൗസിലും അലയുന്നുണ്ട്. വൈകുന്നേരമായപ്പോൾ ആമിക്ക് എന്തോ ഒരു അസ്വസ്ഥതയും ക്ഷീണവും തോന്നിച്ചു. പണിയെടുക്കാൻ വലിയ ഉത്സാഹമൊന്നും ഉണ്ടായില്ല. ഓഫീസ് ടൈം കഴിയുന്ന സമയം ആയപ്പോഴേക്കും ശരീരം വരണ്ടത് പോലെയയായി. കുറച്ച് വെള്ളം കുടിച് എനർജി കൈവരിച്ചു.

ശ്രീ ഇല്ലാത്തത് കൊണ്ട് ഒറ്റക്ക് പോകാൻ അവൾക്കൊരു മടി വന്നു. റിതിൻ ആണെങ്കിൽ ഇത്ര സമയമായിട്ടും ബോസ്സിന്റെ കേബിനിൽ തന്നെയാണ്. കാത്തുനിൽക്കാമെന്ന് വച്ചാൽ അവനറിയുന്നുണ്ടോ ഞാൻ പുറത്തുള്ള കാര്യം. എംപ്ലോയീസ് എല്ലാം പോയതിനു ശേഷം അവൾ ക്ഷമക്കെട്ട് റിതിന് മെസ്സേജ് അയച്ച് ഓഫീസിനു പുറത്തുള്ള ചെയറിൽ വന്നിരുന്നു. എല്ലാദിവസവും

💬 Comments

View all comments