0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16.1K

നാല് മണിക്ക് സ്ഥലം വിടാറുണ്ടായിരുന്ന ബോസ്സിനെ പിറുപിറുത്തു. വൈകിയാണ് വീട്ടിൽ എത്തുന്നതെങ്കിൽ റിതിൻ കൊണ്ടു വിടുന്നത് കണ്ട് ശ്രീക്ക് ഒന്നും തോന്നേണ്ടെന്ന് കരുതി അവളവനെ ഫോണിൽ വിളിച്ചു.

“ഹെലോ...”

“ഹലോ.. ശ്രീ എവിടെയാ..?”

“ഞാൻ അമ്മാവന്റടുത്താ.. ഇറങ്ങാൻ കുറച്ചു വൈകും. നീ ഓഫീസിൽ നിന്നിറങ്ങിയോ..?”

“ഓഫീസിലാ ഉള്ളത്..”

“പോകുന്നില്ലേ...?”

“അത്.. ഏട്ടാ.. റിതി കൊണ്ടു വിടാമെന്ന് പറയുന്നു. എന്താ ചെയ്യണ്ടേ...?”

“ആണോ..? അവനുണ്ടോ..?”

“ഉണ്ട്. പൊയ്ക്കോട്ടേ..?”

“എങ്കി പൊയ്ക്കോ..”

“എനിക്ക് ചെറിയ ക്ഷീണം തോന്നുന്നുണ്ട്..”

റിതിന്റെ കൂടെ പോകുന്നതിൽ ശ്രീയുടെ ചിന്തകൾ അതിരു കടക്കേണ്ടെന്ന് കരുതിയാണ് അവളിത് പറഞ്ഞത്. പക്ഷെ അത് സത്യവുമാണ്.

“എന്തു പറ്റി ?”

“പീരിയഡ്സിന്റെ ആണെന്ന് തോന്നുന്നു..”

“മ്മ് ശ്രദ്ധിക്കണേ.. എത്തിയിട്ട് വിളിക്ക്..”

“ഓക്കെ..”

അവൾ കോൾ കട്ട് ചെയ്തു വാട്സ്ആപ്പ് തുറന്നപ്പോൾ റിതിന്റെ മെസ്സേജ് ഉണ്ട്. അവൾ റിപ്ലൈ ടൈപ്പ് ചെയ്യാൻ തുടങ്ങി.

“വരാനായില്ലേ...? ഉള്ളിലെന്താ ഇത്ര പണി..?”

“നീ പോയില്ലേ..?”

“ഇല്ല പുറത്തുണ്ട്. എന്നെ വീട്ടിൽ കൊണ്ടു വിടണം. വേഗം വാ..”

അതിനു റിപ്ലൈ ഒന്നും വന്നില്ല റിതിനെ ഓൺലൈനിലും കണ്ടില്ല. അവൾ വീണ്ടും എടാ.., പ്രാന്താ.., കൊരങ്ങാ.. എന്നൊക്കെ വിളിച്ച് കുറേ മെസ്സേജുകൾ അയച്ചു. ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോൾ റിതിൻ ബാഗും തൂക്കി ഇറങ്ങി വന്ന് ആമിയെ തിരഞ്ഞു. പുറത്ത് കാത്തിരിക്കുന്ന അവളുടെ അടുത്തേക്ക് ചെന്നു.

“എടി.. എന്ത് പറ്റി..”

“ഓഹ് വന്നോ..? എത്ര നേരമായി..”  അവൾ മുഖം കെറുവിച്ചു.

“നീ വാ... ബോസ്സ് ഇപ്പോ വരും..”

അതും പറഞ്ഞവൻ അവളെയും കൂട്ടി ലിഫ്റ്റിറങ്ങി പാർക്കിങ്ങിലേക്ക് നടന്നു.

💬 Comments

View all comments