0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16.1K

“പറയെടി.. എന്തു പറ്റി..?”

“ശ്രീ ഉച്ചക്ക് പോയി. റിലേറ്റീവിന് സുഖമില്ല..”

“ഓ..ഞാൻ ശ്രദ്ധിച്ചില്ല..?”

“അതെങ്ങനെയാ..ബോസ്സിന്റെ കേബിനിൽ നിന്ന് പുറത്തിറങ്ങിയാലല്ലേ കാര്യങ്ങൾ അറിയൂ..”

അവൾ ദേഷ്യത്തോടെ പറഞ്ഞു.

“നീ എന്തെ പോകാഞ്ഞേ..?”

“എന്നെ കൂട്ടിയില്ല...”

“മ്മ് കയറ്...”

അവൻ കാറിന്റെ വാതിൽ തുറന്ന് കൊടുത്ത് അവളെ കയറ്റി. അവനും കയറി വണ്ടിയെടുത്തു.

“നിനക്ക് വേഗം പോണോ..?”

“ആ പോണം...”

“എടി ദേഷ്യമാണോ..? ബോസ്സിന്റെ കേബിനിൽ നിന്ന് വിചാരിച്ചത് പോലെ ഇറങ്ങാൻ പറ്റണ്ടേ എനിക്ക്..”

“ഞാൻ എത്ര കാത്തിരുന്നു..?”

“സോറിയാമി...”

“ങും...”

“നമുക്കൊരു ചായ കുറിച്ചിട്ട് പോകാം..?”

“എനിക്കെന്തോ ഒരു വയ്യായ്ക പോലെയുണ്ട്..”

“എങ്കി ഉറപ്പായും കുടിക്കാം..”

അവളൊന്നും മിണ്ടിയില്ല. അവൻ റോഡരികിലെ പ്രൈവസി കിട്ടുന്ന ടീ ഷോപ്പുകൾ നോക്കി പതുക്കെ പോയി. ഒന്ന് കണ്ടുപിടിച്ച് കാറൊതുക്കി.

“എടി വാ..”

അവൾ അനങ്ങിയില്ല. മുഖം കെറുവിച്ച് കണ്ണെടുത്തു.

“പൊന്നേ... എന്റെ പൊന്നും കുടമേ വാ..”

അതിനും ഒന്നും മിണ്ടാതെ കള്ളപ്പിണക്കം നടിക്കുകയാണ് പെണ്ണ്. കണ്ണുകൾ ചുരുക്കിയ ചൊടിച്ച ഭാവം കണ്ടപ്പോൾ തന്നെയവനത് മനസ്സിലായി.

“ഒന്ന് വാ ആമി...”

അവന്റെ യാചന കേട്ട് കൊഞ്ചലടങ്ങിയ മുഖത്ത് പെട്ടെന്ന് ചിരി വരും എന്ന നിലയിലായിരുന്നു അവൾ. സുഖമുള്ള നുള്ള് കവിളിൽ കിട്ടിയതോടെ ആമി പുഞ്ചിരിച്ച് പുറത്തിങ്ങി. അവന്റെയൊന്നിച്ച് കോഫിഷോപ്പിലേക്ക് കയറി. അത്യാവശ്യം പ്രൈവസി ഉണ്ടായിരുന്നു. അവനവളെയും കൊണ്ട് ഒരു മൂലയിൽ ചുമരിനോട്‌ അടുപ്പിച്ചിട്ട ടേബിളിൽ പോയിരുന്നു. രണ്ടാൾക്ക് ഒരുമിച്ചിരിക്കാൻ പാകത്തിലുള്ള സോഫയാണ് ഇരിപ്പിടങ്ങൾ. രണ്ടാളും ഒരുമിച്ചിരുന്നു. അത്യാവശ്യം ഇന്റരിയർ വർക്ക്‌ ചെയ്ത ഷോപ്പിൽ മങ്ങിയ വാം ലൈറ്റ്കളാണ് അലങ്കരിച്ചത്.

“എടി കഴിക്കാനും കൂടി

💬 Comments

View all comments