0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16.1K

“നിന്റെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ നിന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടുണ്ടോ.? ഇല്ലല്ലോ..? അപ്പോഴൊന്നും നിയിത് ചോദിച്ചും ഇല്ലല്ലോ...”

അവൾ ഒന്നും മിണ്ടാതെ കേട്ടു നിന്നു. അവൻ തുടർന്നു.

“അതാണ്‌...! ഭാര്യ ഭർതൃ ബന്ധത്തിൽ ഏർപ്പെട്ട പെണ്ണിന് ഫോണിൽ ചിലവഴിക്കാൻ സാഹചര്യങ്ങൾ കുറവായിരിക്കും. അത് മനസ്സിലാക്കി നിങ്ങളുടെ കുടുംബത്തിൽ ഇടപെടേണ്ട എന്ന് കരുതി തന്നെയാ വിളിക്കാഞ്ഞതും മെസ്സേജ് അയക്കാഞ്ഞതും.”

“ഏട്ടന് എല്ലാത്തിനും ഒരു കാരണവും ഉണ്ട് ന്യായവും ഉണ്ട്.”

“അല്ലേടി.. സത്യമാ പറഞ്ഞത്..”

“എന്നെയൊഴിവാക്കാനോ മറ്റോ ഉള്ള പ്ലാനിലാമോ..”

അവൾ പിറുപിറുത്തു പക്ഷെ അവനത് കേട്ടിരുന്നു.

“ഞാൻ കേട്ടു. ദേഷ്യം പിടിപ്പിക്കാനാണ് വന്നതെങ്കിൽ എനിക്ക് വയ്യ..”

“ഓ..” അവൾ ചുണ്ട് കോട്ടി.

“ഈ പെണ്ണിന്റെ പിണക്കം മാറുന്നില്ലല്ലോ ഈശ്വരാ.... നിനക്ക് എന്താ വേണ്ടത് പറയ്.. എന്തും ഞാൻ ഇപ്പൊ കൊണ്ടു വരും...”

“എനിക്കൊന്നും വേണ്ട.. ഏട്ടന്റെ കൂടെ കുറച്ച് നേരം തനിച്ചിരിക്കണം..”

“വൗ റൊമാന്റിക്..!  ഇതിനാണോ പെണ്ണേ എന്നെയിങ്ങനെ ക്രൂശിച്ചത്..?

“അതെന്ന് കൂട്ടിക്കോ..”

“നീ വാ...”

“എവിടെ പോവും...?”

“എവിടെ വേണേലും പോകാം..”

അപ്പോഴേക്കും ഓഫീസ് ടൈം കഴിഞ്ഞ് എല്ലാരും പോകാൻ തുടങ്ങിയിരുന്നു. ബോസ്സിന്റെ കേബിനിലേക്ക് റിതിനെ വിളിക്കുന്നതിന്‌ മുൻപേ അവരും പുറത്തിറങ്ങി. ഈ കാര്യം ശ്രീയെ അറിയിക്കാൻ വേണ്ടി ആമി ഫോണെടുത്തു.

“റിതിൻ കൊണ്ടു വിടാം എന്ന് പറഞ്ഞു.. പോകുവാണേ..”

അത്ര മാത്രം മെസ്സേജ് അയച്ചു. വിളിക്കാൻ നിന്നില്ല. വേറെ പറച്ചിലോ അനുവാദം ചോദിക്കലോ ഒന്നും ഉണ്ടായില്ല. ഒരറിയിപ്പ് മാത്രം. കാരണം അവളുടെ ഈ സാഹചര്യവും സന്ദർഭങ്ങളുമാണ് കിടപ്പറയിൽ ശ്രീയെ ഉണർത്തുന്നത്. ഒരു പാവം

💬 Comments

View all comments