Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
കൊണ്ട് തന്നെ ശ്രദ്ധിക്കാൻ വേറെ ആളില്ല എന്ന് മനസിലാക്കിയ ആമി ഉച്ചക്ക് ശേഷം ഉണ്ടായ വർക്ക് വേഗം തീർത്തു. ഓഫീസ് ടൈം തീരുന്നതിനു അഞ്ചു മിനുട്ട് മുൻപേ റിതിന്റെ കേബിനിലേക്ക് ചെന്നു. കടുംനീല സാരിയും കട്ടിയുള്ള വെള്ള ബ്ലൗസ്സുമാണ് അവൾ ഉടുത്തിരുന്നത്.
ഡോർ തുറന്നു വരുന്ന ആമിയെ കണ്ടപ്പോൾ റിതിന് നല്ല സന്തോഷം തോന്നി. കാരണം ശ്രീ ഉച്ചക്ക് ശേഷം ലീവ് ആയത് കൊണ്ട് അവളെ കൊണ്ടു വിടാനുള്ള തന്ത്രം അവൻ മെനഞ്ഞിരുന്നു. അതവതരിപ്പിക്കൻ ആമിയെ വിളിക്കാൻ നിക്കുമ്പോഴാണ് അവളുടെ വരവ്. പക്ഷെ പെണ്ണിന്റെ ദേഷ്യത്തോടെയുള്ള വരവ് കണ്ടപ്പോൾ അവനൊന്നു പകച്ചു.
“ആമി..”
“ആമിയല്ല കൂമി...”
“ദേഷ്യത്തിലാണോടി..??”
“ഏട്ടനെന്താ പറ്റിയെ..?”
അവനുദ്ദേശിച്ച ചോദ്യമായിരുന്നു അത്.
“എന്റെ പൊന്നേ.. നിന്റെ വായിൽ എപ്പോഴും ഇതേ വരുവുള്ളോ..??”
“പിന്നെ..?”
“നീ ആദ്യം ഒന്നിരിക്ക്...”
അവളത് കേൾക്കാതെ ശാട്യത്തോടെ കയ്യും കെട്ടി നിന്നു. അവൻ എഴുന്നേറ്റ് ആമിയുടെ അടുത്തേക്ക് ചെന്ന് ചുമലിൽ പിടിച്ച് ചെയറിൽ ഇരുത്തിച്ചു.
“എടി പെണ്ണേ എന്റെ മനസ്സിൽ പോലും തോന്നാത്തത് പറഞ്ഞാൽ ദൈവം കോപിക്കും കേട്ടോ..”
“പിന്നെന്താ കഴിഞ്ഞ ദിവസങ്ങളിലൊന്നും എന്നെ നോക്കാഞ്ഞേ..? സംസാരിക്കാഞ്ഞേ..?”
കൊച്ചു കുട്ടികളുടെ പരിഭവം പറച്ചിൽ പോലെയാണ് അവളുടെ സംസാരം.
“പോടീ.. നിന്റെ മട്ടും കളിയും കണ്ടാൽ ആളുകളെ ഇപ്പൊ കുത്തിയിടും എന്നായിരുന്നില്ലേ..അപ്പോ നിന്റെ മനസ്സ് ശെരിയല്ലാതിരിക്കുമ്പോൾ എന്റെ സംസാരത്തിൽ നി പൊട്ടിത്തെറിച്ചാലോ എന്ന് പേടിച്ചിട്ടാ സത്യം പറഞ്ഞാൽ മിണ്ടാഞ്ഞെ.”
അവളെ സമാധാനിപ്പിച്ച് റിതിൻ തിരികെ ചെയറിൽ വന്നിരുന്നു.
“ഹോ.. എന്തൊരു കണ്ടു പിടിത്തം..”
“പിന്നല്ലാതെ..”
“എങ്കി ഫോൺ വിളിക്കുന്നതിനെന്നാ?? മെസ്സേജ് അയക്കുന്നതിനെന്ന...?”
💬 Comments
View all comments