0%

Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 15.9K

കയറി വശം തിരിഞ്ഞിരുന്നു. വണ്ടി ഓടി തുടങ്ങി. അതോടൊപ്പം കടുത്ത കുറ്റബോധവും അവൾക്ക് തോന്നിത്തുടങ്ങി.

ഉറങ്ങുന്നതിനു മുൻപ് സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഇപ്പോൾ കഴിഞ്ഞ കാര്യങ്ങളടക്കം ശ്രീയോട് തുറന്ന് പറയാൻ അവൾ കണക്കു കൂട്ടിയിരുന്നു. അപ്പോഴാണ് അവന്റെ ചോദ്യം വന്നത്.

“എന്തായിരുന്നു മീറ്റിംഗിൽ പറഞ്ഞത്..?”

മനസ്സിൽ നുറുങ്ങുന്ന കാഴ്ചകളും ഒന്നും സംഭവിക്കാത്ത പോലെയുള്ള അവളുടെ ഇരുത്തവും ശ്രീക്ക് പിടിച്ചില്ല.

“ആവോ... കോണിഷ്ട്ട് പിടിച്ച പ്രൊജക്റ്റ്‌ ആണ്.”

“റിതി എന്ത് പറയുന്നു..?”

“എന്തൊക്കെയോ പറയുന്നുണ്ട്..”

“സത്യം പറയ്... മീറ്റിങ് വേഗം തീർന്നില്ലേ...?”

“ഇല്ല.. എന്തെ..?”

“ദൃശ്യയും നവനീതും നേരത്തെ പോകുന്നത് ഞാൻ കണ്ടിരുന്നു.”

“ഏഹ്..”

അത് കേട്ടവൾ നന്നായി ഞെട്ടി. ഞാൻ മാത്രം ഞെട്ടിയാൽ പോരല്ലോ. വിളറി വന്ന അവളുടെ മുഖം മങ്ങുന്നത് മിററിൽ കൂടി ശ്രീ കാണുന്നുണ്ട്.

“എന്തെ ഒന്നും പറയാനില്ലേ...?”

ആമി മൗനമായിരുന്നു. കുറച്ച് കഴിഞ്ഞ് എങ്ങലുകൾ അവന്റെ കാതുകളിൽ കേട്ടു. അവൾ കരയുവാണെന്ന് മനസിലായപ്പോൾ അവൻ വണ്ടി ഒതുക്കി തിരിഞ്ഞു നോക്കി. നീണ്ടടഞ്ഞ കുപ്പി ചില്ല് കണ്ണുകളിൽ വെള്ളം തുടം കെട്ടി ഒഴുകിയിരുന്നു.

“ആമി... നി കരയാൻ വേണ്ടി പറഞ്ഞതല്ല... നീ കണ്ണ് തുടക്ക്...ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.. ഞാനറിയാതെ ഒരു കളിയും വേണ്ടെന്ന്.. എല്ലാം എന്നോട് പറയണമെന്ന് പറഞ്ഞിട്ടില്ലേ...?”

അവളൊന്നും മിണ്ടാനാവാതെ ഏങ്ങലടക്കാൻ ശ്രമിക്കുകയാണ്. എനിക്ക് അനുകമ്പയും തോന്നുന്നില്ല. കാരണം എന്റെ ഫീലിങ്സും അങ്ങനെ ആയിരുന്നു. പക്ഷെ അവൾ കൂടുതൽ നേരം കരയുന്നത് കാണാനും വയ്യാത്തത് കൊണ്ട് ഞാൻ തുടർന്നു.

“ഇങ്ങനെയൊക്കെ ആകുമ്പോൾ എനിക്കുമില്ലേ സങ്കടം.. കുറച്ചു കാര്യങ്ങൾക്കൊക്കെ ഞാൻ സമ്മതിച്ചതുമല്ലേ.. അപ്പോ എന്റെ വിശ്വാസം

💬 Comments

View all comments