Chapter Title : ശ്രീയുടെ ആമി 4 [ഏകലവ്യൻ]
നഷ്ടപ്പെടുത്തിയാൽ നമ്മൾ എങ്ങനെയാ മുന്നോട്ട് പോവുക..?”
“സോറി...”
“എപ്പോഴും സോറി പറഞ്ഞാൽ എങ്ങനെയാ ആമി...?”
“ഒരു അവസരം കൂടെ തരുമോ..?
“വിശ്വസിക്കാമോ..?”
“ആ.. പ്ലീസ് ഏട്ടാ.. എന്നോട് ക്ഷമിക്ക്...”
എങ്ങലടങ്ങിയ ഇടറിയ സ്വരത്തിൽ അവൾ യാചിച്ചു.
“ക്ഷമിക്കാം.. പക്ഷെ എന്റെ ഇഷ്ടത്തെ നീ മുതലെടുക്കരുത്.”
“ഇല്ല.. ഇത്തവണത്തെക്ക് മാപ്പ് താ...”
“മ്മ് സാരില്ല...”
“എന്റെ മുഖത്തു നോക്കി പറയ് ക്ഷമിച്ചു ന്ന്..”
“ക്ഷമിച്ചു.”
അപ്പോഴാണ് അവളുടെ മുഖത്ത് ഒരു ആശ്വാസം പോലെ പ്രതീതമായത്. അവൻ വണ്ടിയെടുത്തു. പ്രായശ്ചിത്തം പോലെ അവളവനെ ഒരു കൈകൊണ്ടു പുണർന്നു. ആ റോഡ് നാല്മുക്ക് എത്തുന്നത് വരെ അവർ മൗനമായിരുന്നു. വണ്ടി ഇടത്തോട്ടേക്ക് തെറ്റിയപ്പോൾ ആമി പതറിപ്പോയി. കണ്ണുകളിൽ വീണ്ടും വെള്ളം നിറയുന്നത് സഹിക്കാതെ വീണ്ടും ഏങ്ങിക്കൊണ്ട് അവനെ വിളിച്ചു.
“ഏട്ടാ...”
“എന്താടി..?”
“എന്നെ വിശ്വാസമായില്ലേ..?”
“ആയി..”
“പിന്നെന്താ..? എന്നെ കൊണ്ടു വിടുകയാണോ.?”
അവളുടെ കരച്ചിലോടു കൂടിയ ചോദ്യം കേട്ട് മനസിലാവാതെ അവൻ വണ്ടി നിർത്തി. അപ്പഴാണ് അക്കിടി മനസിലായത്. പഴയ ഓർമ്മയിലെന്ന പോലെ ആമിയുടെ വീട്ടിലേക്കുള്ള വഴിയിലേക്കാണ് വണ്ടി തിരിച്ചത്...!
“ഓ... പൊന്നുമോളെ.. മാറിപോയെടി.. സോറി...”
അവൻ ചിരിച്ചു കൊണ്ട് വേഗത്തിൽ വണ്ടി തിരിച്ചു. കരച്ചിലിന്റെ വക്കിലെത്തിയ ആമിക്കും ചിരി പൊട്ടി പോയി. അതോടൊപ്പം കണ്ണുകളിൽ നിറഞ്ഞു വന്ന കണ്ണീർ നന്നായി പുറത്തേക്ക് ചാടി. മനസ്സിലെന്തോ പെയ്തൊഴിഞ്ഞത് പോലെ....! സമയം സന്ധ്യ മറഞ്ഞു.
‘കല്യാണം കഴിഞ്ഞതും മറന്ന് കൊണ്ടു വിടാനും നോക്കിട്ട്..കൊരങ്ങൻ...!’
അവൾ പിറുപിറുത്തു കൊണ്ടാണ് റൂമിലേക്ക് വന്നത്. രാത്രി അത്താഴം കഴിഞ്ഞ് കിടക്കാനുള്ള പുറപ്പാടിലാണ് ആമിയും ശ്രീയും. ആമിയുടെ കരഞ്ഞു
💬 Comments
View all comments