Chapter Title : ശ്രീയുടെ ആമി 5 [ഏകലവ്യൻ]
കൊണ്ട് അകന്നു പോവുകയാണോ എന്ന ചിന്തയുടെ പിരിമുറുക്കം അവളിൽ ആഴത്തിൽ തന്നെ എത്തി. അതവൾക്ക് താങ്ങാനായില്ല. ടോപ് എടുത്തിട്ട് കിച്ചണിലേക്ക് പോകുന്ന ആമിയുടെ നിരാശയും സങ്കടവും ഉദ്ദേശിക്കുന്നത് പോലെ ശ്രീക്കും മനസ്സിലാകുന്നുണ്ട്.
ഓഫീസിൽ ലീവ് അറിയിച്ച് ഏകദേശം പത്തു മണിയോടെ അവർ ആമിയുടെ വീട്ടിലെത്തി. എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. ചേച്ചിയെ കണ്ടതിൽ അനിയത്തിക്ക്, മകളെ കണ്ടതിൽ അച്ഛനും അമ്മക്കും നല്ല സന്തോഷം. മകളുടെ ആനന്ദദായകമായ ജീവിതം അവർക്ക് ആഹ്ലാദം തന്നെയാണ്. ശ്രീയോട് അവർക്ക് നല്ല മതിപ്പാണ്. മകനോടെന്ന പോലെ ശ്രീയോടുള്ള ആമിയുടെ അച്ഛന്റെയും അമ്മയുടെയും സ്നേഹം അവൾ വീക്ഷിക്കുന്നുണ്ട്. ശ്രീയോടുള്ള അവളുടെ ബഹുമാനം വർദ്ധിച്ചത് പോലെ തോന്നി. അതോടൊപ്പം മനസ്സിൽ വലിയ കുറ്റബോധവും നിറഞ്ഞു.
റിതിൻ ഓഫീസിൽ വന്നത് മുതൽ തനിക്ക് സംഭവിച്ച മാറ്റങ്ങളും ശ്രീ അറിയാതെ അഫ്ഫയർ തുടങ്ങിയതും അതാവസാനം സെക്സിൽ വരെ എത്തിയ കാര്യങ്ങൾ കൂടെ ഓർമയിൽ വന്നപ്പോൾ അവൾ വല്ലാതെയായി. ഒന്നും വേണ്ടിയിരുന്നില്ലെന്ന തോന്നലിൽ കരച്ചിൽ ഉള്ളിലൊതുക്കി അവൾ ബാത്‌റൂമിൽ കയറി. അണപൊട്ടിയ വികാരത്തിൽ തേങ്ങലുകൾ കൂടിയപ്പോൾ കണ്ണീരിൽ തന്നെ അവസാനിച്ചു.
കൂടുതൽ സമയം കണ്ണുകൾ കലങ്ങിയിരുന്നാൽ കൺപോളകളിൽ നീര് വരുമെന്ന് അവൾക്കറിയാം. പക്ഷെ വിഷമം താങ്ങാനാവുന്നില്ല. സമയം നീണ്ടപ്പോൾ പുറത്തു നിന്നുള്ള അമ്മയുടെ വിളിയിലാണ് അവളൊന്ന് തല ഉയർത്തിയത്. സ്വരം ഇടറാതെ മറുപടി പറഞ്ഞൊപ്പിച്ച് കുറച്ചു നേരം കൂടെ അവളവിടെയിരുന്നു. കരച്ചിൽ നിന്നപ്പോൾ ആകെ മൂകമായിപ്പോയി. പക്ഷെ ഇതുപോലെ പുറത്തു വന്നാൽ ശ്രീ എന്തായാലും കണ്ടുപിടിക്കും. അമ്മയ്ക്കും മനസിലാകും.
അത് കൊണ്ട് മനസ്സിനെ നിയന്ത്രിച്ച് അവൾ പുറത്തു വന്നു. അവിടുന്ന് തന്നെ
💬 Comments
View all comments