Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
പക്ഷെ വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി അവൻ റിതിന്റെ ക്യാബിൻ ഡോർ തുറന്നു.
റിതിൻ സാറിന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് മാറുന്ന ആമി ചേച്ചിയെ ആണ് കണ്ടത്.
“എന്താ വരുൺ..?”
അത്യധികം ദേഷ്യത്തോടെ തന്നെ ആമി അവനോട് ചോദിച്ചു. റിതിൻ ആണെങ്കിൽ ഒന്ന് ഞെട്ടിയിരുന്നു. വരുൺ ആകെ പതറി പോയി.
“സോ.. സോറി... ഞാൻ വർക്ക് സബ്മിറ്റ് ചെയ്യാൻ...”
“ഇപ്പോഴാണോ സബ്മിറ്റ് ചെയ്യേണ്ടത്..?”
അവളുടെ രോക്ഷം അടങ്ങിയില്ല..
“അ..അത്.. സോറി..സോ...”
“ഡോറിൽ നോക്ക് ചെയ്യേണ്ട മരിയാദ പോലും നിനക്കറിയില്ലേ..”
“ഹ.. പോട്ടെ ആമി.. വർക്ക് നാളെ സബ്മിറ്റ് ചെയ്യ്..ഇപ്പോ പൊയ്ക്കോ..”
റിതിനാണ് കേറി പറഞ്ഞത്. അവനപ്പാടും തല പിൻവലിച്ച് ബാഗുമെടുത്തു ഇറങ്ങിയോടി. പണി പാളി. പണി പോകുമെന്ന് ഉറപ്പ്. ഇനിയിപ്പോ ശ്രീയേട്ടനെ കാണാൻ കഴിയില്ല. രാത്രി ഒന്ന് വിളിച്ചു നോക്കാമെന്ന് ഉറപ്പിച്ച് അവൻ ബസ്സ് കയറി. ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ ആമി ഇറങ്ങി വന്നിരുന്നു. നേരെ പാർക്കിങ്ങിലേക്ക് നടന്നു.
“ഇന്നും നേരത്തെയാണല്ലോടി..”
“ഉം..”
അവളല്പം കനത്തോടെ മൂളി.
“എന്താ എന്തു പറ്റി..?”
“വിട്.. പറയാം..”
ഒന്നും മനസിലാവാതെ അവളെയും പുറകിലിരുത്തി അവൻ വണ്ടിയെടുത്തു.
“എന്ത് പറ്റിയെടി.. അവനുമായി ഉടക്കിയോ..?”
“ഇല്ല..”
“പിന്നേ..”
“ആ ചെക്കൻ ശെരിയല്ല..”
“ആര് വരുണോ..?”
“ആ അവൻ തന്നെ..”
“എന്തു പറ്റി.. ബാഗ് എടുത്തിട്ട് വരാമെന്ന് പറഞ്ഞ് പോയതാണല്ലോ അവൻ..”
“ആ അവൻ നേരെ വന്നത് റിതിന്റെ കേബിനിലേക്കാ..”
“ഓഹ്..”
കുറച്ച് നിമിഷത്തേക്ക് അവരൊന്നും മിണ്ടിയില്ല.
“എന്നിട്ട്, അവനെന്തെങ്കിലും കണ്ടോ..?”
“അതിന് കാണാനുമാത്രമൊന്നുമില്ല.. പക്ഷെ അവനങ്ങനെ മര്യാദ ഇല്ലാതെ വരാൻ
💬 Comments
View all comments