Chapter Title : ശ്രീയുടെ ആമി 7 [ഏകലവ്യൻ] [നിർവൃതിയുടെ ചുവടുകൾ]
“എങ്ങനെയായാലും.. പിന്നെ നീ ഏട്ടനോട് എന്ത് കാര്യം പറഞ്ഞാലും ഞാനറിയും. കണ്ടതും കേട്ടതും എല്ലാം പറഞ്ഞു നടക്കുന്നത് ആണുങ്ങൾക്ക് ചേർന്നതല്ല...!”
അതും പറഞ്ഞവൾ എഴുന്നേറ്റു. അവൻ ഇളിഭ്യനായത് പോലെ തോന്നി. ശ്രീയോട് ചെറിയ ദേഷ്യവും വന്നു. പറഞ്ഞവാടും ഭാര്യയോട് പോയി ചോദിച്ചിരിക്കുന്നു. താനൊരു അസ്സല് മണ്ടനായി. ഇവരുടെ കാര്യം അന്വേഷിക്കാൻ പോകാത്തതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ തന്നെ തനിക്കെന്തു കാര്യം. സമാന്തരമായി ദിവസങ്ങൾ നീങ്ങുമ്പോൾ അവനാ കാര്യം വിട്ടിരുന്നു. പക്ഷെ ഇടയ്ക്കിടെ റിതിന്റെ കേബിനിലേക്ക് പോകുന്ന ആമിയെ അവൻ ശ്രദ്ധിക്കുന്നുണ്ട്. മറ്റേകണ്ണിൽ അല്ലാതെ കാണാൻ കഴിയുന്നില്ല. അല്ലെങ്കിലും മാനേജരുടെ മടിയിൽ നിന്നല്ലേ ചേച്ചി എണീറ്റത്. ഫ്രണ്ട്ലി ആണെന്ന് വച്ച് മടിയിലൊക്കെ ഇരിക്കുമോ. സാറിന്റെ ഓക്കെ ഒരു ഭാഗ്യം..! ആദ്യമായി അവൻ ആമിയെ മറ്റേക്കണ്ണിൽ നോക്കാനും തുടങ്ങി. ചേട്ടനെ ചതിക്കുക തന്നെയാണ് ചെയ്യുന്നത് വഞ്ചകി. വിശ്വാസമുള്ള ഭർത്താവ് അതറിയുന്നില്ല... വൈകുന്നേരങ്ങളിലെ ചുറ്റികളി ആമി തൽക്കാലത്തേക്ക് നിർത്തിയത് കൊണ്ട് അവന് വേറൊന്നും കണ്ടു പിടിക്കാനും കഴിഞ്ഞില്ല.
ആ ആഴ്ചയിലെ രണ്ട് സബ് പ്രൊജക്റ്റുകൾ സബ്മിറ്റ് ചെയ്യേണ്ടേ ഡേറ്റ് വന്നു. വരുണിന്റെ വർക്കുകളിൽ അധികവും തെറ്റാണ്. അവനെ കേബിനിലേക്ക് വിളിപ്പിച്ച് റിതിൻ അത് നേരെ ആമിക്ക് കാണിച്ചു കൊടുത്തു. വരുൺ ഒന്നും മിണ്ടാതെ നിക്കുവാണ്. ശെരിക്ക് പറഞ്ഞു കൊടുത്ത് എല്ലാം റിവർക്ക് ചെയ്ത് കൊണ്ടു വരാൻ റിതിൻ നിർദ്ദേശിച്ചു. ഉച്ച കഴിഞ്ഞ സമയം ആമി ലാപ്പുമായി വരുണിന്റെ അടുക്കലെത്തി.
“വരുൺ.. എന്ത് പറ്റി..? നീ നന്നായി ചെയ്യന്നുതാണല്ലോ..?”
അവളുടെ ദേഷ്യത്തോടെയല്ലാത്ത സംസാരത്തിൽ അവന് ആശ്വാസമായി.
“ഈ സബ്ജെക്ട് എനിക്ക് ഒന്നും മനസിലായില്ല
💬 Comments
View all comments